ഞക്കിള്‍ ബോള്‍ ഡെഡ് ബോളായി. ലോര്‍ഡ് ഷാര്‍ദ്ദുല്‍ താക്കൂറിനു പറ്റിയത് ഇങ്ങനെ

കൊല്‍ക്കത്തക്കെതിരെയുള്ള പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ ഒരു പന്ത് കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകര്‍. ഞക്കിള്‍ ബോള്‍ എറിയാനുള്ള ശ്രമത്തിനിടെ പന്ത് കയ്യില്‍ നിന്നും സ്ലിപ്പായി പിച്ചില്‍ നിന്നും വളരെ മാറി മിഡ് റീജിയനിലാണ് വീണത്.

11ാം ഓവര്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആരാധകര്‍ ലോര്‍ഡ് എന്ന് വിളിക്കുന്ന താക്കൂറിനു അബദ്ധം പറ്റിയത്. താക്കൂറിന്‍റെ ഈ ബോളിംഗ് കണ്ട വാര്‍ണര്‍ ചിരിക്കുന്നത് കാണാമായിരുന്നു. ഗ്രൗണ്ടില്‍ മഞ്ഞ് വീഴ്ച്ച ഉള്ളത് കാരണമാണ് താക്കൂറിന്‍റെ കൈയ്യില്‍ നിന്നും പന്ത് തെഞ്ഞി വീണത് എന്ന് സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

image 78

താക്കൂറിന്‍റെ ഈ ബോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ” ഡ്രസിങ്ങ് റൂമില്‍ ഇരിക്കുന്ന ബാറ്ററെ പുറത്താക്കാനാണ് ലോര്‍ഡ് പന്തെറിഞ്ഞത് എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇത് ഷാര്‍ദ്ദുലിനെകൊണ്ട് മാത്രം സംഭവിക്കുന്ന കാര്യം എന്നാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്.

മത്സരത്തില്‍ 3 ഓവറില്‍ 32 റണ്‍സാണ് ഷാര്‍ദ്ദുല്‍ വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 146 റണ്‍സാണ് നേടിയത്. 57 റണ്‍സ് നേടിയ നിതീഷ് റാണയാണ് ടോപ്പ് സ്കോറര്‍. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ 42 റണ്‍സ് നേടി.

Previous articleകുല്‍ദീപിന്‍റെ പ്രതികാരം. മുന്‍ ടീമിനെതിരെ വീഴ്ത്തിയത് 8 വിക്കറ്റ്
Next articleഅഞ്ചടിച്ച് ജെസിൻ, ഏഴടിച്ച് കേരളം; മഞ്ചേരിയിലെ ഗോൾമഴയിൽ കർണാടകയെ വീഴ്ത്തി കേരളം ഫൈനലിൽ.