സെമിഫൈനല്‍ ഇവര്‍ തമ്മില്‍. പ്രവചനവുമായി ഷെയ്ന്‍ വോണ്‍

2021 ടി20 ലോകകപ്പിലെ സെമിഫൈനലില്‍ കളിക്കുന്ന ടീമുകളെ പ്രവചിച്ച് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഷെയ്ന്‍ വോണിന്‍റെ പ്രവചനം ഗ്രൂപ്പ് 1 ല്‍ നിന്നും ഇംഗ്ലണ്ടും ഓസ്ട്രേലിയയും സെമിഫൈനലില്‍ യോഗ്യത നേടും. രണ്ടാം ഗ്രൂപ്പില്‍ നിന്നും പാക്കിസ്ഥാനും, ഇന്ത്യയുമാണ് യോഗ്യത നേടുക.

ഇംഗ്ലണ്ടും ഇന്ത്യയും ആദ്യ സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍, രണ്ടാം സെമി ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിലാക്കും. ഒന്നുകില്‍ ഫൈനല്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍, അല്ലെങ്കില്‍ ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മില്‍.

ഇംഗ്ലണ്ടും പാക്കിസ്ഥാനും ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലൂടെയാണ് മുന്നേറുന്നത്. ഓസ്ട്രേലിയക്കെതിരായ വിജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പില്‍ മുന്നിലാണ്. അതേ സമയം പാക്കിസ്ഥാനാവട്ടെ കളിച്ച 3 മത്സരങ്ങളിലും വിജയിച്ചു സെമിഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയാവട്ടെ ഇതുവരെ ടൂര്‍ണമെന്‍റില്‍ വിജയം കണ്ടെത്തിയട്ടില്ലാ. ഓസ്ട്രേലിയാകട്ടെ പോയിന്‍റ് ടേബിളില്‍ മൂന്നാമതാണ്. ഷെയ്ന്‍ വോണ്‍ പ്രവചിച്ച ടീമില്‍ ഇതുവരെ കിരീടം നേടാത്ത ഏക ടീം ഓസ്ട്രേലിയയാണ്. 2007 പ്രഥമ ടി20 കപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ 2 വര്‍ഷത്തിനു ശേഷം പാക്കിസ്ഥാന്‍ നേടി. 2010 ലാണ് ഇംഗ്ലണ്ട് ജേതാക്കളായത്.