❛എടാ നീ ഇറങ്ങി നിന്നോ❜ ഹെറ്റ്മയറോട് മലയാളത്തില്‍ സഞ്ചു ; അടുത്ത ബോളില്‍ വിക്കറ്റ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനു ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 210 റണ്‍സാണ് നേടിയത്. നായകന്‍ സഞ്ചു സാംസണായിരുന്നു ടീമിന്‍റെ ടോപ്പ് സ്കോറര്‍. 27 പന്തില്‍ 5 സിക്സും 3 ഫോറുമടക്കം 55 റണ്‍സാണ് താരം നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ 149 റണ്‍സ് നേടാനേ സാധിച്ചുള്ളു.

മലയാളി നായകന്‍റെ കീഴില്‍ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. ഇംഗ്ലീഷ് കൂടാതെ മലയാളത്തിലും സഹതാരങ്ങളോട് സഞ്ചു സാംസണ്‍ സംവദിക്കുന്നുണ്ടായിരുന്നു. സഞ്ചു സാംസണിനൊപ്പം സ്ലിപ്പില്‍ കൂട്ടിനായി മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പഠിക്കലും ഉണ്ടായിരുന്നു. എന്തിനു വിന്‍ഡീസ് താരം ഹെറ്റ്മയറോട് വരെ മലയാളത്തില്‍ ഇറങ്ങി നില്‍ക്കാന്‍ സഞ്ചു സാംസണ്‍ പറയുന്നുണ്ടായിരുന്നു.

ബൗണ്ടറി ലൈനിലേക്ക് ഇറങ്ങി നിന്ന ഹെറ്റ്മയറിനാകട്ടെ തൊട്ടു അടുത്ത പന്തില്‍ ക്യാച്ച് ലഭിക്കുകയും ചെയ്തു. ചഹലിനെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച അഭിഷേക് ശര്‍മ്മ ഹെറ്റ്മയറിനു ക്യാച്ച് നല്‍കി മടങ്ങി. 19 പന്തില്‍ 9 റണ്ണാണ് താരം നേടിയത്.

Rajasthan Royals (Playing XI): Yashasvi Jaiswal, Jos Buttler, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Riyan Parag, Ravichandran Ashwin, Nathan Coulter-Nile, Yuzvendra Chahal, Trent Boult, Prasidh Krishna

Sunrisers Hyderabad (Playing XI): Abhishek Sharma, Rahul Tripathi, Kane Williamson(c), Nicholas Pooran(w), Aiden Markram, Abdul Samad, Washington Sundar, Romario Shepherd, Bhuvneshwar Kumar, T Natarajan, Umran Malik

Previous articleരാജസ്ഥാന്‍ ഹിറ്റ്മാന്‍. 100ാം ഇന്നിംഗ്സില്‍ സിക്സടി റെക്കോഡ്.
Next articleസഞ്ചു സാംസണ്‍ രണ്ടും കല്‍പ്പിച്ച് ; സമയമെടുത്ത് കളിക്കാന്‍ തന്നെയാണ് തീരുമാനം