ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ പോരാട്ടത്തില്‍ വമ്പന്‍ സ്കോറാണ് സഞ്ചു സാംസണിന്‍റെ ടീം ഹൈദരബാദിനു മുന്നില്‍ വച്ചത്. രാജസ്ഥാന്‍ റോയല്‍സ് 210 റണ്‍സ് നേടിയപ്പോള്‍ ടോപ്പ് സ്കോററായത് ക്യാപ്റ്റന്‍ സഞ്ചു സാംസണാണ്. 27 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. സഞ്ചുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ് കരിയറിലെ 100ാം ഇന്നിംഗ്സായിരുന്നു ഇത്.
മത്സരത്തില്‍ സിക്സടി റെക്കോഡും സഞ്ചു സാംസണ്‍ തന്‍റെ പേരിലാക്കി. മത്സരത്തില്‍ 5 സിക്സ് നേടിയ മലയാളി താരം രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ സിക്സ് എന്ന റെക്കോഡ് സ്വന്തം പേരിലാക്കി. ഷെയിന്‍ വാട്ട്സണെ പിന്നലാക്കിയാണ് സഞ്ചു റെക്കോഡ് നേടിയത്.
105 സിക്സ് നേടിയ വാട്ട്സണിന്‍റെ റെക്കോഡാണ് സഞ്ചു സാംസണ്‍ പിന്നിലാക്കിയത്. ഇന്നത്തെ മത്സരത്തോടെ മലയാളി താരത്തിനു 110 സിക്സുകളായി. ജോസ് ബട്ട്ലര്‍ (67) യൂസഫ് പത്താന്‍ (61) അജിങ്ക്യ രഹാന (53) എന്നിവരാണ് പിന്നിലുള്ള താരങ്ങള്‍.
രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 100 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമാണ് സഞ്ചു സാംസണ്‍. രഹാനെയാണ് ഇതിനു മുന്‍പ് രാജസ്ഥാന്‍ ജേഴ്സിയില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയട്ടുള്ളത്. 27 പന്തില്‍ 3 ഫോറും 5 സിക്സും അടക്കം 55 റണ്‍സാണ് സഞ്ചുവിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.