ഇന്ത്യന്‍ പ്രീമിയര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 223 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് രാജസ്ഥാന് റോയല്‍സ് ഉയര്‍ത്തിയയ്. രാജസ്ഥാന്റെ ബാറ്റര്‍മാരെല്ലാം തിളങ്ങിയ മത്സരത്തില്‍ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറായിരുന്നു ടോപ്പ് സ്കോറര്‍.
ആദ്യ വിക്കറ്റില്‍ ദേവ്ദത്ത് പഠിക്കലിനുമൊത്ത് 155 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. അര്‍ദ്ധസെഞ്ചുറി നേടി ദേവ്ദത്ത് പഠിക്കല്‍ പുറത്താക്കുമ്പോള്‍ 16ാം ഓവര്‍ ആയിരുന്നു. പിന്നീട് ക്രീസില്‍ ഫിനിഷിങ്ങ് ജോലി ഏറ്റെടുത്ത് എത്തിയത് ക്യാപ്റ്റനായ മലയാളി താരം സഞ്ചു സാംസണാണ്. ജോസ് ബട്ട്ലറുമൊത്ത് 23 പന്തില്‍ 47 റണ്‍സ് പടുത്തുയര്‍ത്തിയ സഞ്ചു അവസാന ഓവറില്‍ അഴിഞ്ഞാടി.
മത്സരത്തില്‍ 19 പന്തില്‍ 5 ഫോറും 3 സിക്സടക്കം 46 റണ്‍സാണ് മലയാളി താരം നേടിയത്. 18ാം ഓവറില്‍ ഖലീല്‍ അഹമ്മദിനെ 20 റണ്‍സിനാണ് സഞ്ചു പറത്തിയത്. അവസാന പന്തില്‍ ഒരു ജീവന് ലഭിക്കുകയും ചെയ്ത്. 19ാം ഓവറിലെ അവസാന പന്തില്‍ ബട്ട്ലര്‍ പുറത്തായതോടെ സഞ്ചു ഒറ്റയ്ക്ക് ഫിനിഷിങ്ങ് ജോലികള്‍ ഏറ്റെടുത്തു.
ഷാര്‍ദ്ദുല്‍ താക്കൂറിനെ അവസാന പന്തില്‍ സിക്സടിച്ചാണ് സഞ്ചു ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്. 242 സ്ട്രൈക്ക് റേറ്റിലാണ് സഞ്ചു കളിച്ചത്.