രോഹിത് ശര്‍മ്മ ഫിറ്റ്നെസ് പ്രശ്നം കാരണം പരമ്പരയില്‍ നിന്നും പുറത്തായപ്പോള്‍ ക്യാപ്റ്റന്‍സി സ്ഥാനം ഏല്‍പ്പിച്ചത് കെല്‍ രാഹുലിനെയായിരുന്നു. എന്നാല്‍ ആദ്യ ഏകദിന മത്സരത്തില്‍ തന്നെ കെല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സി പിഴവുകള്‍ പ്രകടമായി. തൊട്ടതെല്ലാം കെല്‍ രാഹുലിനു പിഴച്ചു. ആദ്യം ടോസ് നഷ്ടമായി, പിന്നീട് ബോളിംഗ് പ്ലേസ്മെന്‍റ്, അവസാനം ബാറ്റിംഗിലും ശോഭിക്കാതെയാണ് ആദ്യ മത്സരം കെല്‍ രാഹുല്‍ അവസാനിപ്പിച്ചത്.
ഇപ്പോഴിതാ കെല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സിയെപ്പറ്റി വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. അബദ്ധങ്ങള്‍ അക്കമിട്ടു നിരത്തുകയാണ് ഈ പ്രശസ്ത കമന്‍റേറ്റര്‍ക്കൂടിയായ താരം. മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച വെങ്കടേഷ് അയ്യറിനു പന്തെറിയാനായി അവസരം നല്‍കിയിരുന്നില്ലാ.
” എനിക്കു വലിയ ആശ്ചര്യമാണ് തോന്നിയത്. ആറാമത്തെ ബൗളിങ് ഓപ്ഷനുണ്ടായിട്ടും അത് കെഎല്‍ രാഹുല്‍ പരീക്ഷിക്കാതിരുന്നത് അദ്ഭുതപ്പെടുത്തി. ബാറ്റിങ് മാത്രം പരിഗണിച്ചല്ല വെങ്കടേഷിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. ഓള്‍റൗണ്ടറെന്ന നിലയിലുള്ള മികവ് കാരണമാണ് ” മഞ്ജരേക്കര്‍ വിമര്‍ശിച്ചു.
തുടക്കത്തിലേ റണ്‍സ് വഴങ്ങിയട്ടും തിരിച്ചു വരാന്‍ ചഹലിനു അവസരം നല്‍കിയില്ലാ എന്നാണ് വിമര്‍ശന വിധേയമാക്കിയ മറ്റൊരു കാര്യം. വീണ്ടും അവസരം നല്‍കിയിട്ടും ചഹല്‍ ഫ്‌ളോപ്പായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മോശം ദിവസമാണെന്നു നമുക്ക് ഉറപ്പിക്കാമായിരുന്നു. പക്ഷെ രാഹുല്‍ അതിനുള്ള അവസരം നല്‍കാത്തത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവ് തന്നെയാണ് എന്ന് മുന്‍ താരം ചൂണ്ടി കാണിച്ചു.
അതേ സമയം നാലു വര്‍ഷത്തിനു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഓഫ് സ്പിന്നര്‍ അശ്വിനെ സഞ്ജയ് മഞ്ജരേക്കര്‍ പ്രശംസിച്ചു. ഏകദിനത്തില്‍ താന്‍ അശ്വിനു വലിയൊരു പിന്തുണ നല്‍കുന്നയാളാണെന്നു പറഞ്ഞ സഞ്ജയ് മഞ്ജരേക്കര്‍ ഒരു യഥാര്‍ഥ ടെസ്റ്റ് ബൗളറെപ്പോലെ അശ്വിന്‍ ബൗള്‍ ചെയ്്തത് കണ്ടപ്പോള്‍ എനിക്കു വളരെയധികം സന്തോഷം തോന്നി എന്നും കൂട്ടിചേര്‍ത്തു.