ശുഭ്മാന്‍ ഗില്ലിന്‍റെ ബൗണ്ടറിക്കു ശേഷം വാങ്കടയില്‍ ❛സച്ചിന്‍ വിളി❜. കാരണം അന്വേഷിച്ച് ആരാധകര്‍

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ – ന്യൂസിലന്‍റ് ടെസ്‌റ്റ് മത്സരത്തിനിടെ സച്ചിന്‍…സച്ചിന്‍ വിളികള്‍. മത്സരത്തിന്‍റെ 3ാം ദിനം ശുഭ്മാന്‍ ഗില്ലിന്‍റെ ബൗണ്ടറിക്ക് ശേഷമാണ് ആരാധകര്‍ സച്ചിന്‍ വിളികള്‍ നടത്തിയത്.

ഇത് എന്തിനാണ് എന്നായിരുന്നു പിന്നീട് ആരാധകര്‍ ചോദിച്ചത്. അതിനുള്ള ഉത്തരവം കണ്ടെത്തി. ശുഭ്മൻ ഗില്ലും സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറും ഡേറ്റിങ്ങിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതു മുൻനിർത്തിയാകാം ഗില്ലിന്റെ ബൗണ്ടറിക്കു പിന്നാലെ ആരാധകർ സച്ചിന്റെ പേരു വിളിച്ചുപറഞ്ഞത് എന്നാണ് അഭ്യൂഹം. രണ്ടാം ഇന്നിങ്സിൽ വൺഡൗണായി ക്രീസിലെത്തിയ ഗിൽ 47 റൺസെടുത്ത് പുറത്തായി.

ആദ്യ ഇന്നിംഗ്സില്‍ പരിക്കേറ്റത് കാരണമാണ് വണ്‍ ഡൗണായി ശുഭ്മാന്‍ ഗില്‍ ഇറങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ 44 റണ്‍സാണ് യുവതാരം നേടിയത്.

മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 36 റൺസുമായി ഹെൻറി നിക്കോളാസും 2 റൺസുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിൽ ഉള്ളത്. ന്യൂസിലാൻഡ് മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിലാണ്. ന്യൂസിലാൻഡിനു മത്സരത്തിൽ ജയിക്കാൻ 400 റൺസ് കൂടി വേണം.

Previous articleസ്റ്റമ്പിൽ തട്ടി എന്നിട്ടും വിക്കറ്റ് അല്ല : ഹെന്‍റി നിക്കോളസ് രക്ഷപ്പെട്ടു
Next articleഇത് വെറൈറ്റി സ്റ്റൈല്‍. കാലുകൊണ്ട് വൈഡ് വിളിക്കുന്നു.