ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 202 റണ്‍സാണ പടുത്തുയര്‍ത്തിയത്. അര്‍ദ്ധസെഞ്ചുറിയുമായി റുതുരാജ് ഗെയ്ക്വാദും കോണ്‍വേയുമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനു കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. ക്യാപ്റ്റന്‍സി തിരികെ ലഭിച്ചതിനു ശേഷം ധോണി നയിക്കുന്ന ആദ്യ മത്സരം എന്ന പ്രത്യേകത കൂടിയുണ്ട്.
മത്സരത്തില്‍ അര്‍ഹിച്ച സെഞ്ചുറി റുതുരാജിന് നഷ്ടമായി. സ്കോര്‍ 99 ല്‍ നില്‍ക്കുമ്പോള്‍ നടരാജനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഭുവനേശ്വര്‍ കുമാര്‍ ക്യാച്ച് നേടുകയായിരുന്നു. യുവതാരം പുറത്തായതിനു ശേഷം സണ്‍റൈസേഴ്സ് ഹൈദരബാദ് താരങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നില്ലാ. മാത്രമല്ലാ ഹൈദരബാദ് താരങ്ങള്‍ റുതുരാജിനെ ആശ്വാസിപ്പിക്കുകയും ചെയ്തു.
57 പന്തില്‍ 6 ഫോറും 6 സിക്സും സഹിതം 99 റണ്‍സാണ് നേടിയത്. കോണ്‍വേയുമൊത്ത് 182 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇതു കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി നേടുന്ന ഏറ്റവും മികച്ച കൂട്ടുകെട്ട എന്ന റെക്കോഡും ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചു.
Highest Partnerships for CSK in IPL
- 182 R Gaikwad & D Conway (1st Wkt v SRH) 2022
- 181* S Watson & F du Plessis (1st Wkt v PBKS)2020
- 165R Uthappa & S Dube (3rd Wkt v RCB)2022
- 159M Hussey & M Vijay (1st Wkt v RCB)2011
- 152M Vijay & A Morkel (3rd Wkt v RR)2010