അവസാനം വരെ ക്രീസില്‍ നിന്നു സഞ്ചു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിനു രണ്ടാം വിജയം.

Sanju Samson

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു തകര്‍പ്പന്‍ വിജയം. 134 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 18.5 ഓവറില്‍ വിജയം കണ്ടു.

വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തക്ക് മോശം തുടക്കമാണ് കിട്ടിയത്. തുടക്കത്തിലേ ജോസ് ബട്ട്ലറെ (5) നഷ്ടമായെങ്കിലും സഞ്ചു സാംസണുമൊത്ത് ജെയ്സ്വാള്‍ (22) രാജസ്ഥാനെ മുന്നോട്ട് നയിച്ചു. അഞ്ചാം ഓവറില്‍ ജെയ്സ്വാളിനെ നഷ്ടമായി. സ്ഥാനകയറ്റം കിട്ടി ബാറ്റിംഗിനെത്തിയ ശിവം ഡൂബെ മികച്ച പിന്തുണ നല്‍കി.

എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ശിവം ഡൂബെ (22) പ്രസീദ് കൃഷ്ണയുടെ കൈകളില്‍ എത്തി. പിന്നീടെത്തിയ ടെവാട്ടിയ (5) നിരാശപ്പെടുത്തിയെങ്കിലും മില്ലറുമൊത്ത് സഞ്ചു സാംസണ്‍ വിജയത്തിലേക്ക് നയിച്ചു.

പതിവിനു വിപിരീതമായി അവസാനം വരെ സഞ്ചു സാംസണ്‍ ക്രീസില്‍ നിന്നു. ചെറിയ സ്കോര്‍ പിന്തുടര്‍ന്നതിനാല്‍ റിസ്ക് എടുത്തതുമില്ലാ. 41 പന്തില്‍ 2 ഫോറും 1 സിക്സുമായി 42 റണ്‍സ് നേടി. മില്ലറുമൊത്ത് അപരാജിത 34 റണ്‍സ് കൂട്ടുകെട്ടും നേടി. കൊല്‍ക്കത്തക്കു വേണ്ടി വരുണ്‍ ചക്രവര്‍ത്തി 2 വിക്കറ്റ് നേടിയപ്പോള്‍ ശിവം മാവി, പ്രസീദ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു നേടാനായത് 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ്. രാജസ്ഥാൻ ബോളർമാർ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ക്രിസ് മോറിസ് 4 വിക്കറ്റുകൾ വീഴ്ത്തി. ഉനദ്കദ്, ചേതൻ സക്കറിയ, മുസ്തഫിസുർ എന്നിവരും ഓരോ വിക്കറ്റുകൾ വീഴ്ത്തി. 36 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് കെകെആറിൻെറ ടോപ് സ്കോറർ. ദിനേഷ് കാർത്തിക് (25), നിതീഷ് റാണ (22) എന്നിവരും തിളങ്ങി.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

പവര്‍പ്ലേയില്‍ നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും റണ്‍ കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ ആദ്യ 6 ഓവറില്‍ 25 റണ്‍സ് മാത്രമാണ് പിറന്നത്. ശുഭ്മാന്‍ ഗില്‍ (11) റണ്ണൗട്ടായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ത്രിപാഠി ഒരുവശത്ത് പിടിച്ചുനിന്നെങ്കിലും പിന്നാലെ ക്രീസിലെത്തിയ സുനില്‍ നരെയ്ന്‍ (6), ഓയിന്‍ മോര്‍ഗന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. നിതീഷ് റാണ (22) ചേതന്‍ സക്കറിയയുടെ പന്തില്‍ പുറത്തായി.

അഞ്ചിന് 94 നിലയിലേക്ക് വീണ കൊല്‍ക്കത്തയെ ത്രിപാഠിയും ദിനേശ് കാര്‍ത്തികും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 26 പന്തില്‍ ത്രിപാഠി 32 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക് 25 റണ്‍സ് നേടി. അവസാന ഓവറുകളില്‍ കൊല്‍ക്കത്തക്ക് സ്കോറിങ്ങ് ഉയര്‍ത്താന്‍ സാധിച്ചില്ലാ. റസ്സല്‍ (9), കമ്മിന്‍സ് (10), ശിവം മാവി (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍

Scroll to Top