സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ടെസ്റ്റ് സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ പുതിയ ക്യാപ്റ്റനെയും ബിസിസിഐ പ്രഖ്യാപിച്ചു. വീരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയെയാണ് ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ ക്യാപ്റ്റനായി നിയമിച്ചത്. വീരാട് കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനു നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സൗത്താഫ്രിക്കന്‍ പരമ്പരക്ക് മുന്നോടിയായി രോഹിത് ശര്‍മ്മ ബിസിസിഐക്ക് അഭിമുഖം നല്‍കി. പഴയ ക്യാപ്‌റ്റനായ വീരാട് കോഹ്ലിയുമായുള്ള ബന്ധം രോഹിത് ശര്‍മ്മ പറയുകയുണ്ടായി. ടീമിനെ അഞ്ച് വര്‍ഷക്കാലം മുന്നില്‍ നിന്നും നയിച്ച ക്യാപ്റ്റന്‍ എന്നാണ് വീരാട് കോഹ്ലിയെ വിശേഷിപ്പിച്ചത്.
” വീരാട് കോഹ്ലി ക്യാപ്റ്റനായതില്‍ പിന്നെ ഇന്ത്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാ. വീരാട് കോഹ്ലി നയിച്ച അഞ്ചു വര്‍ഷക്കാലം, അദ്ദേഹം ടീമിനെ മുന്നില്‍ നിന്നും നയിച്ചു. എല്ലാ മത്സരങ്ങളും വിജയിക്കാനുള്ള നിശ്ചയദാര്‍ഡ്യം കോഹ്ലിക്കുണ്ടായിരുന്നു. അതായിരുന്നു സ്ക്വാഡിനു ക്യാപ്റ്റന്‍ നല്‍കിയ സന്ദേശം. ഞങ്ങള്‍ അവന്‍റെ കീഴില്‍ കളിച്ച നല്ല സമയം ഉണ്ടായിരുന്നു. ഞാന്‍ അവന്‍റൊപ്പം ഒരുപാട് ക്രിക്കറ്റ് കളിച്ചട്ടുണ്ട്. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ”
കളികളത്തില്‍ വളയെ ആസ്വദിച്ചു കളിക്കുന്ന ജോഡിയാണ് വീരാട് കോഹ്ലി – രോഹിത് ശര്‍മ്മ കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്ന് ഇതുവരെ 81 തവണ ഒരുമിച്ച് ബാറ്റ് ചെയ്തു. ഇത്രയും മത്സരങ്ങളില്‍ നിന്നായി 4906 റണ്‍സ് കൂട്ടിചേര്‍ത്തു. 18 സെഞ്ചുറി കൂട്ടുകെട്ടും 15 അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ടും ഈ ജോഡിയില്‍ നിന്നും പിറന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനായ മഹേന്ദ്ര സിങ്ങ് ധോണിയില്‍ നിന്നുമാണ് ക്യാപ്റ്റന്‍സി സ്ഥാനം വീരാട് കോഹ്ലിക്ക് ലഭിച്ചത്. വീരാട് കോഹ്ലി നയിച്ച 95 മത്സരങ്ങളില്‍ 65 എണ്ണവും വിജയിക്കാന്‍ സാധിച്ചട്ടുണ്ട്.