വീരാട് കോഹ്ലിയെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കി രോഹിത് ശര്‍മ്മയെ പുതിയ നായകനാക്കി ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിനു ശേഷം ടി20 നായകസ്ഥാനത്ത് നിന്നും മാറിയ വീരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ന്യൂസിലന്‍റ് ടി20 പരമ്പരയില്‍ നയിച്ചത്. ന്യൂസിലന്‍റിനെ വൈറ്റ് വാഷ് ചെയ്ത് തുടക്കമിട്ട രോഹിത് ശര്‍മ്മ, സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന നായക സ്ഥാനം ഏറ്റെടുക്കും.
3 ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഒരുക്കിയിരിക്കുന്നത്. സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി നായക റോളിനെക്കുറിച്ച് പറയുകയാണ് രോഹിത് ശര്‍മ്മ. ഐസിസി ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് സംഭവിക്കുന്നത് ഒരേ കാര്യമാണ് എന്ന് രോഹിത് ശര്‍മ്മ ചൂണ്ടി കാട്ടി. 2017 ചാംപ്യന്‍സ് ട്രോഫിയിലും 2019 ഏകദിന ലോകകപ്പിലും, ഈ വര്‍ഷത്തെ ടി20 ലോകകപ്പിലും ഇന്ത്യക്ക് വിജയം നേടാനായില്ലാ.
ഈ മത്സരത്തില്‍ തോല്‍വി നേരിട്ടതിനു പിന്നില്‍ രോഹിത് ശര്‍മ്മ കാരണം കണ്ടെത്തി. ” ചാംപ്യന്‍സ് ട്രോഫിയിലും, 2019 ലോകകപ്പിലും ഈ ലോകകപ്പിലും (2021 ടി20 ലോകകപ്പ്) നമ്മള്‍ തോറ്റത് മത്സരത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണ്. ഇത് ഞാന്‍ മനസ്സില്‍ വച്ചിട്ടുണ്ട് ”
“ഏറ്റവും മോശമായ കാര്യങ്ങൾക്ക് നമ്മൾ തയ്യാറെടുക്കണം. ടീം 10/3 ആകുമ്പോൾ ഞങ്ങൾ സാഹചര്യത്തിന് തയ്യാറെടുക്കണം. അങ്ങനെയാണ് ഞാൻ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നത്. നിങ്ങൾ 10/3 ആണെങ്കിൽ, നിങ്ങൾക്ക് 180 അല്ലെങ്കിൽ 190 ലഭിക്കില്ലെന്ന് എവിടെയും എഴുതിയിട്ടില്ല. അങ്ങനെയൊരു രീതിയില്‍ താരങ്ങള്‍ ഒരുങ്ങണമെന്നാണ് എന്‍റെ ആഗ്രഹം ”
”ലോകകപ്പിനു മുന്നേ ഒരുങ്ങാന്‍ ഒരുപാട് മത്സരങ്ങളുണ്ട്. നിങ്ങള്‍ നോക്കുകയാണെങ്കില്‍ ലോകകപ്പ് മത്സരങ്ങള്‍ തോറ്റതില്‍ ഒരുപാട് സാമ്യമുണ്ട്. പക്ഷേ നിലവാരമുള്ള ബോളിംഗിനെതിരെ സംഭവിക്കാം. ഇത് മൂന്നു പ്രാവശ്യം സംഭവിച്ചു. പക്ഷേ നാലാം പ്രാവശ്യം ഇത് സംഭവിക്കില്ലാ എന്നാണ് പ്രതീക്ഷിക്കുന്നത് ” രോഹിത് ശര്‍മ്മ കൂട്ടിചേര്‍ത്തു.