നായകനായി രോഹിത് ശര്‍മ്മ തിരിച്ചെത്തുന്നു. ഈ താരത്തെ പുറത്താക്കുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആരംഭിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയില്‍ താന്‍ ഉണ്ടാകില്ലാ എന്ന് ഇന്ത്യന്‍ സീനിയര്‍ ബോളര്‍ രവിചന്ദ്ര അശ്വിന്‍ അറിയിച്ചു. ചിക്തസാ ആവശ്യം കാരണമാണ് ഇന്ത്യന്‍ സ്പിന്നര്‍ പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുക. 2022 ടി20 ലോകകപ്പും 2023 ഏകദിന ലോകകപ്പും മുന്നില്‍ കണ്ട് അശ്വിനെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലേക്ക് അഞ്ച് വര്‍ഷത്തിനു ശേഷം തിരിച്ചു വിളിച്ചിരുന്നു.

അതേ സമയം നായകനായ രോഹിത് ശര്‍മ്മ പരമ്പരയില്‍ തിരിച്ചെത്തും. നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ ഫിറ്റ്നെസ് നേടിയാണ് രോഹിത് ശര്‍മ്മ എത്തുന്നത്. ഹാംസ്ട്രിങ്ങ് പരിക്ക് കാരണം ഇന്ത്യന്‍ ഓപ്പണര്‍ക്ക് സൗത്താഫ്രിക്കന്‍ പരമ്പര നഷ്ടമായിരുന്നു. ഇതാദ്യാമയാകും ഫുള്‍ ടൈം ക്യാപ്റ്റനായി രോഹിത് ശര്‍മ്മ ആദ്യ പരമ്പര നയിക്കുക.

Rohit Sharma

അതേ സമയം പരിക്കുള്ള ജഡേജയുടേയും ഹാര്‍ദ്ദിക്ക് പാണ്ട്യയുടേയും കാര്യത്തില്‍ വ്യക്തമായ ചിത്രമായിട്ടില്ലാ. ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ജഡേജ പരിശീലിക്കുന്നതിന്‍റെ ചിത്രം പുറത്തുവിട്ടിരുന്നു. അതേ സമയം ഹാര്‍ദ്ദിക്ക് പാണ്ട്യ ഫുള്‍ ഫിറ്റ്നെസ് അല്ലാ എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ ദീപക്ക് ചഹര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ സ്ക്വാഡിലെ സ്ഥാനം ഉറപ്പാക്കി.

Jasprit Bumrah PTI Image

ഐപിഎല്ലും ലോകകപ്പും മുന്നില്‍ കണ്ട് പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കും.  ജസ്പ്രീത് ബൂംറയുടെ ജോലി ഭാരം കുറയ്ക്കുന്നതിനു വേണ്ടി വിശ്രമം നല്‍കിയേക്കും. അതേ സമയം പരമ്പരയില്‍ മോശം പ്രകടനം നടത്തിയ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ നിന്നും പുറത്തായേക്കും.

ഫെബ്രുവരി 6 ന് ഏകദിന പരമ്പരയോടെയാണ് വെസ്റ്റ് ഇന്‍ഡീസ് സീരീസിനു തുടക്കമാകുക. ഏകദിനങ്ങള്‍ അഹമ്മദാബാദിലും ടി20 മത്സരങ്ങള്‍ കൊല്‍ക്കത്തയിലുമാണ് ഒരുക്കിയിരിക്കുന്നത്.

West Indies tour of India, 2022

Sr. No.

Day

Date

Match

Venue

1

Sunday

6th February

1st ODI

Ahmedabad

2

Wednesday

9th February

2nd ODI

Ahmedabad

3

Friday

11th February

3rd ODI

Ahmedabad

4

Wednesday

16th February

1st T20I

Kolkata

5

Friday

18th February

2nd T20I

Kolkata

6

Sunday

20th February

3rd T20I

Kolkata

Previous articleതോറ്റ് തുടങ്ങുന്നതാണ് നല്ലത് :അഭിപ്രായവുമായി രാഹുൽ
Next articleകപ്പ് നോക്കിയാണോ വിലയിരുത്തുന്നത് :രൂക്ഷ വിമർശനവുമായി രവി ശാസ്ത്രി