നിര്‍ണായക മത്സരത്തില്‍ ക്യാച്ച് നഷ്ടപ്പെടുത്തി റിയാന്‍ പരാഗ്.

Parag drop catch scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ ടോസ് ലഭിച്ച രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാംഗ്ലൂരിനായി ഓപ്പണ്‍ ചെയ്തത് വീരാട് കോഹ്ലിയും ഫാഫ് ഡൂപ്ലെസിസുമാണ്. ഒരറ്റത്ത് നിന്നും ട്രെന്‍റ് ബോള്‍ട്ട് ന്യൂബോള്‍ എറിഞ്ഞപ്പോള്‍ മറുവശത്ത് പ്രസീദ്ദ് കൃഷ്ണ രാജസ്ഥാനായി മികച്ച തുടക്കം നല്‍കി.

വീരാട് കോഹ്ലിയെ സഞ്ചു സാംസണിന്‍റെ കൈകളില്‍ എത്തിച്ചു. രണ്ടാം ഓവറില്‍ കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 9 റണ്‍സാണ് ഉണ്ടായിരുന്നത്. ആറാം ഓവറില്‍ മറ്റൊരു വിക്കറ്റ് കൂടി പ്രസീദ്ദ് കൃഷ്ണക്ക് ലഭിച്ചാനേ. എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹീറോയായ പഠിദാര്‍ രണ്ട് ഫോറടിച്ച് നില്‍ക്കുകയായിരുന്നു. അടുത്ത പന്തിലെ ബൗണ്ടറി ശ്രമം ബാക്ക്വേഡ് പോയിന്‍റില്‍ നിന്ന റിയാന്‍ പരാഗിന്‍റെ കൈകളിലേക്കാണ് ചെന്നത്.

20220527 202429

എന്നാല്‍ ഇതുവരെ പിഴവുവരാത്ത റിയാന്‍ പരാഗിനെ ഇത്തവണ പിഴച്ചു. രണ്ട് കൈയ്യ് കൊണ്ട് ക്യാച്ച് നേടാന്‍ ശ്രമിച്ചെങ്കിലും ബോള്‍ കൈയ്യില്‍ നിന്നും വഴുതി വീണു. രജത് പഠിതാര്‍ 13 റണ്‍സില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു ഈ ശ്രമം. പിന്നീട് രജത് പഠിതാര്‍ അര്‍ദ്ധസെഞ്ചുറി നേടിയാണ് പുറത്തായത്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
20220527 202457

കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പഠിക്കലിനോട് റിയാന്‍ പരാഗ് ദേഷ്യപ്പെട്ടിരിന്നു. അതിനു മുന്‍പേ തേര്‍ഡ് അംപയറെ കളിയാക്കിയുള്ള സെലിബ്രേഷനും മുന്‍പ് നടത്തിയട്ടുണ്ട്. ഇതിന്‍റെ കര്‍മ്മഫലമാണ് നിര്‍ണായക മത്സരത്തിലെ ക്യാച്ച് നഷ്ടപ്പെട്ടത് എന്നാല്‍ ആരാധകര്‍ പ്രതികരിക്കുന്നത്.

Scroll to Top