ഈ വർഷം നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഫിനിഷറെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ നായകൻ റോക്കി പോണ്ടിങ്ങ്. ഐപിഎലിൽ റോയൽ ചലഞ്ചർസ് ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ദിനേശ് കാർത്തിക്കിനെയാണ് ഇന്ത്യയുടെ ഫിനിഷിങ്ങ് ജോലിക്കായി തിരഞ്ഞെടുത്തത്.
“എന്റെ ടീമിൽ അവനുണ്ടാവും. അഞ്ചാമതോ ആറാമതോ അവൻ ബാറ്റിംഗിനായി ഇറങ്ങുന്നത് വേറെ ലെവലിലുള്ള അവന്റെ ഫിനിഷിങ് കൊണ്ടാണ്. മത്സരത്തിൽ ആദ്യം മൂന്നോ നാലോ പേരെ ഔട്ടാക്കി കഴിഞ്ഞാൽ എതിരാളികൾക്ക് അവരുടെ ആധിപത്യം ഉറപ്പിക്കാൻ എളുപ്പകരമാണ്. എന്നാൽ ബാംഗ്ലൂരിനായി ദിനേഷ് ഇറങ്ങാൻ ഉള്ളത് എതിരാളികളെ പലപ്പോഴും സമർദത്തിലാക്കിട്ടെയുള്ളു. മറ്റൊരു ആർസിബി താരത്തിനെക്കാളും കൂടുതൽ സ്വാധീനം ഉണ്ടായിരുന്നത് ദിനേഷ് കാർത്തിക്കിനായിരുന്നു.
സീസണിൽ സ്ഥിരതയോടെ മികവ് കാട്ടിയത് ദിനേശ് കാര്‍ത്തികായിരുന്നു. ഐപിഎലിൽ തന്നെ 16 മത്സരങ്ങളിൽ 183 സ്ട്രൈക്ക് റേറ്റിൽ 330 റൺസടിച്ചു. 22 സിക്സുകളും നേടി. ഇന്ത്യയ്ക്ക് വേണ്ടി 92 ഏകദിനങ്ങളും, 32 ടി20യും കളിച്ചിട്ടുള്ള കാര്‍ത്തിക്, നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇന്ത്യൻ കുപ്പായം അണിയുന്നത്. 2019ലായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ദിനേഷ് കാർത്തിക്ക് അവസാനമായി കളിച്ചത്.