ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും നായക സ്ഥാനത്ത് നിന്നും പടിയിറങ്ങിയ വീരാട് കോഹ്ലി രണ്ട് മൂന്നു മാസത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുന്നത് നല്ലതാണെന്ന് ചൂണ്ടികാട്ടി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. പാക്കിസ്ഥാന്‍ മുന്‍ താരം അക്തറുമായുള്ള അഭിമുഖത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം പറഞ്ഞത്. കോഹ്‌ലി ഒരു ടീം പ്ലെയറായി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും മുൻ ക്യാപ്റ്റനിൽ 5 വർഷത്തെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ശാസ്ത്രി പറഞ്ഞു.
” ഇപ്പോള്‍ വീരാട് കോഹ്ലി കടുത്ത പ്രഷര്‍ നേരിടുന്നുണ്ട്. ആളുകള്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. ഒരു മനുഷ്യനും പെര്‍ഫക്ടല്ലാ. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത് കണ്ടിട്ടുണ്ട്. സുനിൽ ഗാവസ്കറും സച്ചിൻ തെൻഡുൽക്കറും എം.എസ്. ധോണിയും അക്കൂട്ടത്തിലുണ്ട്. അദ്ദേഹം 94 ടെസ്റ്റുകൾ കളിച്ചു. ഇനിയും 10–15 ടെസ്റ്റുകൾ കളിക്കാൻ കഴിയുമായിരുന്നു. പക്ഷേ, അതിനു നിൽക്കാതെ മാറിക്കൊടുത്തു ” രവി ശാസ്ത്രി പറഞ്ഞു.
33 വയസ്സായ കോഹ്ലിക്ക് അഞ്ച് വര്‍ഷം ബാക്കിയുണ്ടെന്നും ശാന്തമായി ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ കോഹ്ലിക്ക് മുന്നേറാം എന്നും ശാസ്ത്രി ചൂണ്ടികാട്ടി. ” ഇടയ്ക്ക് 2–3 മാസത്തേക്ക് ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കുന്നതും നല്ലതായിരിക്കും. ഒരു പരമ്പരയിൽനിന്ന് പൂർണമായും വിട്ടുനിൽക്കുന്നത് ഉപകാരപ്പെടും ” മുന്‍ ഇന്ത്യന്‍ കോച്ച് നിര്‍ദ്ദേശം നല്‍കി.
”ഇടവേളയ്ക്കുശേഷം തിരിച്ചെത്തി 3–4 വർഷം രാജാവിനേപ്പോലെ കളിക്കാം. മനസ് ശുദ്ധിയാക്കി തന്റെ ഉത്തരവാദിത്തം എന്തെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാൻ കോഹ്ലിക്കാകും. അതാണ് ഇനി കോലിയിൽനിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്. കളത്തിൽ വന്ന് മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുക. കളത്തിൽ അദ്ദേഹത്തിന് ബാക്കിവയ്ക്കാനാകുന്ന മികച്ച ഓർമകൾ കൂടിയാകും അത്” – ശാസ്ത്രി പറഞ്ഞു.
സൗത്താഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ശേഷമാണ് വീരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിവായത്. എക്കാലത്തേയും ഏറ്റവും മികച്ച ഇന്ത്യന്‍ നായകന്‍റെ ഈ പടിയിറക്കം ശാസ്ത്രിയെ ഞെട്ടിച്ചു. ഏകദിന, ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഉപേക്ഷിച്ച കോഹ്ലിയുടെ തീരുമാനം നന്നായി എന്നേ ഞാൻ പറയൂ. പക്ഷേ, ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച കോഹ്ലിയുടെ തീരുമാനം എന്നെ ഞെട്ടിപ്പിച്ചു. കാരണം, കോഹ്ലിക്കു കീഴിൽ അഞ്ച് വർഷത്തോളമായി ഒന്നാം നമ്പർ ടീമാണ് ഇന്ത്യ. ഒരു പരമ്പരയിലെ തോൽവിയുടെ പേരിൽ രാജിവയ്ക്കേണ്ട കാര്യമുണ്ടോ എന്നാണ് ഞാൻ ചിന്തിച്ചത്