ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്‌റ്റിനിടെ കാല്‍മുട്ടിനു പരിക്കേറ്റ ജഡേജയെ സ്കാന്നിംഗിനു വിധേയമാക്കി. മത്സരത്തിന്‍റെ രണ്ടാം ദിവസം ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കാല്‍മുട്ടിനു പരിക്കേറ്റത്. പരിക്കേറ്റതിനു ശേഷം ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങിയ ജഡേജ കുറച്ച് നേരത്തിനു ശേഷം ഫീല്‍ഡിലേക്ക് മടങ്ങി ബോള്‍ ചെയ്തിരുന്നു.
മത്സരത്തിനു ശേഷം പരിക്കിന്‍റെ വ്യാപ്തി അറിയാനാണ് ആശുപ്ത്രിയില്‍ സ്കാന്നിങ്ങിന് വിധേയമാക്കിയത്. നിലവില്‍ പേടിക്കത്തക പ്രശ്നങ്ങളൊന്നുമില്ലന്നാണ് ഇംഗ്ലണ്ടില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രവീന്ദ്ര ജഡേജ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
അടുത്ത മത്സരം സെപ്തംമ്പര്‍ 2 ന് ഓവലിലാണ് ആരംഭിക്കുന്നത്. അതിനാല്‍ ജഡേജക്ക് പരിക്ക് ഭേദമാവന്‍ കുറച്ച് സമയം ലഭിക്കും. ജഡേജക്ക് വിശ്രമം അനുവദിച്ചാല്‍ അശ്വിനെ ടീമിലേക്ക് പരിഗണിക്കും.
നേരത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിലും ജഡേജക്ക് പരിക്കേറ്റിരുന്നു. അന്ന് പരിക്കേറ്റട്ടും ബാറ്റ് ചെയ്യാനായി ജഡേജ റെഡിയായിരുന്നു. എന്നാല്‍ ഹനുമ വിഹാരിയും – അശ്വിനും ചേര്‍ന്ന് ഇന്ത്യയെ സമനിലയിലേക്ക് നയിച്ചു. അതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നടത്തിയ ഇംഗ്ലണ്ട് പരമ്പരയില്‍ ജഡേജയെ ഉള്‍പ്പെടുത്തിയില്ലാ.