പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. സിനിമ രംഗങ്ങള്‍ക്കും പാട്ടുകള്‍ക്കും ചുവടുകള്‍ വച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ഇത് ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളില്‍ നിന്ന് കളി മൈതാനത്തേക്കും അത് എത്തി. ഒടുവില്‍ ഇതാ രവീന്ദ്ര ജഡേജയിലാണ് എത്തി നില്‍ക്കുന്നത്.
സീനിയര്‍ താരം ദിനേശ് ചണ്ഡിമല്ലിനെ പുറത്താക്കിയാണ് രവീന്ദ്ര ജഡേജ പുഷ്പ സെലിബ്രേഷന്‍ നടത്തിയത്. പത്താം ഓവറില്‍ സ്റ്റെപ് ചെയ്ത് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ ഇഷാന്‍ കിഷന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 9 പന്തില്‍ 10 റണ്‍ നേടിയാണ് താരം പുറത്തായത്. പിന്നാലെയാണ് പ്രസിദ്ധമായ പുഷ്പ സെലിബ്രേഷന്‍ ജഡേജ പുറത്തെടുത്തത്.
പരിക്ക് കാരണം വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ജഡേജയെ ഉള്‍പ്പെടുത്തിയിരുന്നില്ലാ. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു ജഡേജ. ആദ്യ മത്സരത്തില്‍ തന്നെ ബാറ്റ് ചെയ്യാനും ജഡേജക്ക് സാധിച്ചു. സഞ്ചു സാംസണിനു മുന്നേ ഇറങ്ങിയ രവീന്ദ്ര ജഡേജ 4 പന്തില്‍ 3 റണ്ണാണ് നേടിയത്.
പ്ലേയിങ് 11 ഇന്ത്യ: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍
ശ്രീലങ്ക: പതും നിസങ്ക, കമില്‍ മിശ്ര, ചരിത് അസലങ്ക, ജനിത് ലിയനേഗ്, ദിനേഷ് ചണ്ഡിമാല്‍, ദസുന്‍ ഷണക, ചമിക കരുണരത്‌ന, ദുഷ്മന്ത ചമീര, ജെഫ്രി വണ്ടര്‍സേ, പ്രവീണ്‍ ജയവിക്രമ, ലഹിരു കുമാര