ജഡേജക്ക് പരിക്ക്. സീസണില്‍ ഇനി കളിക്കില്ലാ

2022 ഐപിഎല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പരിക്ക് കാരണം രവീന്ദ്ര ജഡേജക്ക് നഷ്ടമാകും. ചെന്നൈ സൂപ്പര്‍ കിംഗ്സിനു കനത്ത തിരിച്ചടിയായ വാര്‍ത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഈ.ഓ കാശി വിശ്വനാഥനാണ് സ്ഥീകരിച്ചത്. ജഡേജക്ക് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലാ എന്ന് പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിലാണ് ജഡേജക്ക് പരിക്കേറ്റത്. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ താരത്തിനു ഡല്‍ഹിക്കെതിരെയുള്ള അടുത്ത മത്സരം നഷ്ടമായിരുന്നു. കുറച്ച് മത്സരങ്ങള്‍ മാത്രം ബാക്കിയുള്ളതിനാലും രാജ്യാന്തര മത്സരങ്ങള്‍ ഉള്ളതിനാലും റിസ്ക് എടുക്കണ്ട എന്ന് ചെന്നൈ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.

7286830b 0ba7 4192 b10a 633c8da82263

മുംബൈ, ഗുജറാത്ത്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളോടാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അടുത്ത മത്സരം. സീസണിലെ പ്ലേയോഫ് പ്രതീക്ഷകള്‍ ഇതുവരെ ചെന്നൈക്ക് അവസാനിച്ചട്ടില്ലാ. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയവും, മറ്റ് ടീമുകളുടെ ഫലങ്ങള്‍ അനുകൂലമായാല്‍ ചെന്നൈക്ക് പ്ലേയോഫില്‍ എത്തും.

df9d234f cdc4 42ef 9be0 444aacdc0cb3

സീസണില്‍ വളരെ മോശം ഫോമിലാമിരുന്നു ജഡേജ. 10 മത്സരങ്ങളില്‍ നിന്നും 116 റണ്‍സും 5 വിക്കറ്റും മാത്രമാണ് സമ്പാദ്യം. ലോകോത്തര ഫീല്‍ഡറായ ജഡേജയുടെ കയ്യില്‍ നിന്നും ക്യാച്ചുകള്‍ വഴുതി പോകുന്നതും അത്ഭുതത്തോടെയാണ് ആരാധകര്‍ കണ്ടത്.

Previous articleഭാഗ്യം തുണച്ചില്ലാ ; അടുത്ത മത്സരത്തില്‍ തിരിച്ചു വരും ; മത്സര ശേഷം ശുഭ സൂചനകള്‍ നല്‍കി സഞ്ചു സാംസണ്‍
Next articleഞാൻ ഒരേ രീതിയിൽ രണ്ടുതവണ ഔട്ടായി. അപ്പോൾ ഞാൻ പൂജാരയെ കാണാൻ പോയി. ഇന്ത്യന്‍ താരവുമായുള്ള സംഭാഷണം വെളിപ്പെടുത്തി റിസ്വാൻ.