ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 3 വിക്കറ്റിനു പരാജയപ്പെടുത്തി. അവസാന ബോള്‍ വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ ധോണിയുടെ ഫിനിഷിങ്ങാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം നല്‍കിയത്. അവസാന ഓവറില്‍ 17 റണ്‍സ് വേണം എന്ന നിലയില്‍ അവസാന പന്തില്‍ ഫോറടിച്ചാണ് ധോണി വിജയിപ്പിച്ചത്. മത്സരത്തില്‍ 13 പന്തില്‍ 3 ഫോറും 1 സിക്സും അടക്കം 28 റണ്‍സാണ് നേടിയത്.
മത്സരം ഫിനിഷ് ചെയ്ത് എത്തിയ മഹേന്ദ്ര സിങ്ങ് ധോണിയെ താണു വണങ്ങിയാണ് ജഡേജ സ്വീകരിച്ചത്. ഉനദ്ഘട്ടിനെ 6,4,2,4 എന്നിങ്ങനെ അടിച്ച് വിജയിപ്പിച്ചാണ് ധോണി ഡഗ്ഔട്ടിലേക്ക് മടങ്ങിയത്. നിലവിലെ ക്യാപ്റ്റന്‍ മുന്‍ ക്യാപ്റ്റനോട് ചെയ്ത ഈ കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
അവസാന നിമിഷം മത്സരം കൈവിട്ടത് ആശങ്കയുണ്ടാക്കിയെന്നും എന്നാല്‍ ഗ്രേറ്റ് ഫിനിഷര്‍ ക്രീസിലുണ്ടായതിനാല് ചാന്‍സ് ഉണ്ടെന്ന് വിശ്വസിച്ചു എന്ന് മത്സര ശേഷം ജഡേജ പറഞ്ഞു.
വിജയത്തോടെ 4 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്‍പതാമതാണ്. അടുത്ത മത്സരം പഞ്ചാബ് കിംഗ്സിനെതിരെയാണ്. മുംബൈ ലക്നൗനെ നേരിടും.