അതിവേഗ റെക്കോഡുമായി റാഷീദ് ഖാന്‍. അഫ്ഗാന്‍ ലെജന്‍റ്

പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് തോല്‍വി. അഫ്ഗാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു. മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും വ്യക്തിഗതമായ റെക്കോഡ് റാഷീദ് ഖാന് നേടാന്‍ കഴിഞ്ഞു. മത്സരത്തില്‍ 4 ഓവറില്‍ 26 റണ്‍സ വഴങ്ങി 2 വിക്കറ്റാണ് നേടിയത്. മുഹമ്മദ് ഹഫീസ്, ബാബര്‍ അസം എന്നിവരാണ് ഇരകള്‍.

പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസിനെ പുറത്താക്കി രാജ്യാന്തര ടി20 ക്രിക്കറ്റിലെ 100ാം വിക്കറ്റാണ് റാഷീദ് ഖാന്‍ നേടിയത്. ഏറ്റവും വേഗമേറിയ 100 വിക്കറ്റ് നേട്ടം എന്ന റെക്കോഡും അഫ്ഗാന്‍ സ്പിന്നര്‍ സ്വന്തമാക്കി. 53ാം രാജ്യാന്തര ടി20 മത്സരമാണ് റാഷീദ് ഖാന്‍ കളിച്ചത്.

FC4d9roVQAARrxv

ഇതിനു മുന്‍പ് 3 താരങ്ങളാണ് 100 വിക്കറ്റ് നേട്ടത്തില്‍ എത്തിയട്ടുള്ളത്. ശ്രീലങ്കന്‍ മുന്‍ താരം ലസിത് മലിംഗ, ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസ്സന്‍, ന്യൂസിലന്‍റ് പേസര്‍ ടിം സൗത്തി എന്നിവരാണ് 100 വിക്കറ്റ് നേടിയത്. 76 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് നേടിയ മലിംഗയുടെ റെക്കോഡാണ് മറികടന്നത്. അതേ സമയം രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റുകള്‍ ഷാക്കീബ് അല്‍ ഹസ്സന്‍റെ പേരിലാണ്.

Previous articleഒരു ഓവറില്‍ 4 സിക്സുമായി ആസിഫ് അലി. അഫ്ഗാന്‍റെ പ്രതീക്ഷകളെ തകടം മറിച്ച ഓവര്‍
Next articleഅവർക്ക് ടീമിൽ കളിക്കാനുള്ള യോഗ്യത ഇല്ല :വിമർശിച്ച് മുൻ താരം