ജേസണ്‍ റോയുടെ പകരക്കാരനെ പ്രഖ്യാപിച്ചു. എത്തുന്നത് അഫ്ഖാന്‍ താരം.

2022 ടാറ്റ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ജേസണ്‍ റോയുടെ പകരക്കാരനായി അഫ്ഗാന്‍ താരം റഹ്മനുള്ള ഗുര്‍ബാസ് ഗുജറാത്ത് ടൈറ്റന്‍സില്‍ എത്തും. നേരത്തെ കോവിഡ് ബോയോബബിള്‍ ചൂണ്ടികാട്ടി ജേസണ്‍ റോയി ടൂര്‍ണമെന്‍റ് ഉപേക്ഷിച്ചിരുന്നു. 2 കോടി രൂപക്കാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ് ഇംഗ്ലണ്ട് ഓപ്പണറെ സ്വന്തമാക്കിയത്. എന്നാല്‍ സീസണ്‍ ആരംഭിക്കും മുന്‍പേ താരം ടൂര്‍ണമെന്‍റ് ഉപേക്ഷിച്ചു.

50 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ താരം ആദ്യ ഐപിഎല്‍ കളിക്കാന്‍ എത്തുന്നത്. ഇത് 3ാം അഫ്ഗാന്‍ താരത്തെയാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. റാഷീദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവരെയാണ് ഗുജറാത്ത് സ്വന്തമാക്കിയിരിക്കുന്നത്.

Rahmanullah Gurbaz

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ലങ്കാ പ്രീമിയര്‍ ലീഗ് എന്നിവടങ്ങളില്‍ കളിച്ച് പരിചയമുള്ള താരമാണ് ഗുര്‍ബാസ്. അഫ്ഗാനായി 20 മത്സരങ്ങളില്‍ നിന്നായി 138 സ്ട്രൈക്ക് റേറ്റില്‍ 534 റണ്‍സാണ് താരം നേടിയിരിക്കുന്നത്. മാത്യൂ വേഡിന് ബാക്കപ്പ് ഒപ്ഷനായാണ് റഹ്മനുള്ള ഗുര്‍ബാസിനെ എത്തിച്ചിരിക്കുന്നത്. മാര്‍ച്ച് 28 ന് ലക്നൗ സൂപ്പര്‍ ജയന്‍റിസിനെതിരെയാണ് ഗുജറാത്തിന്‍റെ ആദ്യ മത്സരം.

ഗുജറാത്ത് ടൈറ്റന്‍സ് സക്വാഡ്

Hardik Pandya (c), Rashid Khan, Shubman Gill, Mohammed Shami, Lockie Ferguson, Abhinav Sadarangani, Rahul Tewatia, Noor Ahmad, R Sai Kishore, Dominic Drakes, Jayant Yadav, Vijay Shankar, Darshan Nalkande, Yash Dayal, Alzarri Joseph, Pradeep Sangwan, Wriddhiman Saha, Matthew Wade, Gurkeerat Singh, Varun Aaron, B Sai Sudharshan, Rahmanullah Gurbaz

Previous articleശ്രീശാന്ത് വിരമിച്ചു. പുതിയ തലമുറക്ക് വഴി മാറി കൊടുക്കുന്നു.
Next articleരോഹിത്തിനും ടീമിനും സാധ്യതകൾ ഇല്ല : ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ ടീമുകളെ പ്രവചിച്ച് മുൻ താരം