ന്യൂസിലന്‍റിനെതിരെയുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ചേത്വേശര്‍ പൂജാരക്കും – അജിങ്ക്യ രഹാനക്കും നിര്‍ണായകമാണ്. വീരാട് കോഹ്ലിയുടെ അഭാവത്തില്‍ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഈയിടെ മോശം പ്രകടനം തുടരുന്ന ഇരുവര്‍ക്കും ടീമിലെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ അനിവാര്യമാണ്
എന്നാ വീണ്ടും മോശം പ്രകടനങ്ങളാണ്.ഇരുവരുടേയും ബാറ്റില്‍ നിന്നും പിറന്നത്. മായങ്ക് അഗര്‍വാള്‍ പുറത്തായതിനു ശേഷം എത്തിയ ചേത്വേശര്‍ പൂജാര 88 പന്തില്‍ 26 റണ്‍സാണ് നേടിയത്. പിന്നാലെ ക്രീസില്‍ എത്തിയ ചേത്വേശര്‍ പൂജാര തുടക്കത്തിലേ വിഷമിച്ചെങ്കിലും പിന്നീട് താളം കണ്ടെത്തി. എന്നാല്‍ വലിയ സ്കോര്‍ നേടാന്‍ കഴിഞ്ഞില്ലാ.
35 റണ്‍സ് നേടിയ അജിങ്ക്യ രഹാന ജയ്മിസണിന്‍റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഈ വര്‍ഷം അജിങ്ക്യ രഹാനെയുടെ ശരാശരി വെറും 20.35 മാത്രമാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ കളിച്ച ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒരു വര്‍ഷം കുറഞ്ഞത് 20 ഇന്നിംഗ്സുകളെങ്കിലും കളിച്ചവരില്‍ ഏറ്റവും കുറഞ്ഞ ബാറ്റിംഗ് ശരാശരിയെന്ന മോശം റെക്കോര്‍ഡാണ് ഇന്ന് രഹാനെയുടെ പേരിലായത്
രോഹിത് ശര്‍മ്മയും വീരാട് കോഹ്ലിയും ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ടീമില്‍ പല പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ട്. മിഡില്‍ ഓഡര്‍ ശക്തമാക്കാന്‍ ഗില്ലിനെ ഓപ്പണിങ്ങില്‍ നിന്നും താഴെ കളിപ്പിക്കാനും, ശ്രേയസ്സ് അയ്യരുടേയും, സൂര്യകുമാര്‍ യാദവിന്‍റെ ടീമിലേക്കുള്ള വരവും ഇരുവര്‍ക്കും ഭീക്ഷണിയായിട്ടുണ്ട്.
Lowest Test batting average by Indian batters (1-7) in an year (min: 20 inns)
- 20.35 – Ajinkya Rahane in 2021 (so far)
- 22.20 – Sourav Ganguly in 2001
- 22.28 – KL Rahul in 2018
- 24.15 – Cheteshwar Pujara in 2014
- 28.62 – Anshuman Gaekwad in 1983
- 30.66 – Ajinkya Rahane in 2018