സച്ചിനെയും മറികടന്ന് രവീന്ദ്ര. അപൂർവ നേട്ടങ്ങളുമായി വമ്പൻ കുതിപ്പ്.

rachin raveendra

ശ്രീലങ്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ 5 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 27 ഓവറുകൾ ബാക്കി നിൽക്കവെയായിരുന്നു ന്യൂസിലാൻഡിന്റെ ഈ തകർപ്പൻ വിജയം. ഇതോടുകൂടി ലോകകപ്പിന്റെ സെമിഫൈനലിൽ ഏറെക്കുറെ സ്ഥാനം ഉറപ്പിക്കാൻ ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 172 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡിന് തകർപ്പൻ തുടക്കം തന്നെയായിരുന്നു ഓപ്പണർമാർ നൽകിയത്. രവീന്ദ്ര മത്സരത്തിൽ 34 പന്തുകളിൽ 42 റൺസുമായി കളം നിറഞ്ഞു. ഈ ഇന്നിങ്സോടെ ഒരു വമ്പൻ റെക്കോർഡാണ് രവീന്ദ്ര സ്വന്തമാക്കിയിരിക്കുന്നത്.

ഒരു ലോകകപ്പിലെ തന്റെ അരങ്ങേറ്റ ടൂർണമെന്റിൽ ഏറ്റവുമധികം റൺസ് കണ്ടെത്തുന്ന താരം എന്ന റെക്കോർഡാണ് മത്സരത്തിലൂടെ രവീന്ദ്ര നേടിയത്. ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ റെക്കോർഡ് മറികടന്നാണ് രവീന്ദ്ര ഈ തകർപ്പൻ നേട്ടം കൊയ്തത്. 2023 ലോകകപ്പിൽ ഇതുവരെ ബാറ്റിംഗിൽ മികവാർന്ന പ്രകടനങ്ങളാണ് രവീന്ദ്ര പുറത്തെടുത്തത്. ഇതുവരെ ഈ ലോകകപ്പിൽ 8 മത്സരങ്ങളിൽ നിന്ന് 523 റൺസ് രവീന്ദ്ര സ്വന്തമാക്കിയിട്ടുണ്ട്. ഈ ലോകകപ്പിൽ ഏറ്റവും അധികം റൺസ് സ്വന്തമാക്കിയ ബാറ്റർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ രവീന്ദ്ര.

25 വയസ്സ് തികയും മുന്‍പ് ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം എന്ന റെക്കോഡും രചിന്‍ സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലുള്ള റെക്കോഡാണ് രചിന്‍ മറികടന്നത്. 1996 ലോകകപ്പ് വരെ സച്ചിന്‍ 25 വയസ്സിനുള്ളില്‍ നേടിയത് 523 റണ്‍സാണ്. ഇത് രചിന്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ മറികടന്നു.

Read Also -  ഹാരിസ് റോഫ് പന്തിൽ കൃത്രിമം കാട്ടി. ആരോപണവുമായി അമേരിക്കൻ ബോളർ.

ഇതുവരെ ഈ ലോകകപ്പിൽ 3 സെഞ്ച്വറികൾ രചിൻ രവീന്ദ്ര നേടി കഴിഞ്ഞു. സച്ചിൻ ടെണ്ടുൽക്കർ തന്റെ 24 വയസ്സിനു മുൻപ് ലോകകപ്പിൽ 2 സെഞ്ചുറികൾ ആയിരുന്നു നേടിയിരുന്നത്. നവംബർ 4ന് പാകിസ്ഥാനെതിരായ മത്സരത്തിലാണ് രവീന്ദ്രയുടെ മൂന്നാം സെഞ്ച്വറി പിറന്നത്. മത്സരത്തിൽ 94 പന്തുകളിൽ 108 റൺസ് ആയിരുന്നു രവീന്ദ്ര നേടിയത്.

ന്യൂസിലാൻഡിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു മത്സരമായിരുന്നു ശ്രീലങ്കക്കെതിരെ നടന്നത്. തങ്ങളുടെ ലോകകപ്പ് സെമിഫൈനൽ യോഗ്യത നേടിയെടുക്കാൻ ഒരു വമ്പൻ വിജയം തന്നെ മത്സരത്തിൽ ന്യൂസിലാൻഡിന് ആവശ്യമായിരുന്നു. ഈ സമയത്താണ് ഓപ്പണിങിറങ്ങി രവീന്ദ്രയും ഡെവൻ കോൺവയും അടിച്ചുതകർത്തത്. മത്സരത്തിൽ 172 എന്ന വിജയലക്ഷ്യം 23.2 ഓവറുകളിൽ മറികടക്കാൻ ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യക്കെതിരെ ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടാൻ തയ്യാറാവുകയാണ് ന്യൂസിലാൻഡ്.

Scroll to Top