ഫോമിലുള്ള മായങ്ക് അഗർവാളിനെ എന്തുകൊണ്ട് അവസാന കളിയിൽ പുറത്തിരുത്തി : തുറന്ന് പറഞ്ഞ് കെ .എൽ .രാഹുൽ

EzQ1TaBUYAI9B4K 1068x712 1

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വിജയവഴിയിൽ തിരികെ എത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് .നിർണായക മത്സരത്തിൽ 34 റണ്‍സിനാണ് വിരാട് കോലിയേയും സംഘത്തെയും പഞ്ചാബിന്റെ  കിങ്‌സ് തോൽപ്പിച്ചത്  നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മുന്നോട്ട് വെച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന  ബാംഗ്ലൂർ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സീസണിലെ ആദ്യ മത്സരത്തിൽ 3 പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ  ഹർപ്രീത് ബ്രാറാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയത് .

എന്നാൽ ബാംഗ്ലൂർ എതിരായ  മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്
പഞ്ചാബ് പ്ലെയിങ് ഇലവനിലെ മായങ്ക് അഗർവാളിന്റെ അഭാവം തന്നെയാണ് . പഞ്ചാബ് ജയം നേടിയെങ്കിലും ബാറ്റിംഗ് ഫോമിലുള്ള മായങ്ക് അഗര്‍വാളിനെ ടീം  എന്തുകൊണ്ട്  പുറത്തിരുത്തിയെന്ന ചോദ്യം ഉയർന്നിരുന്നു .ഇപ്പോൾ നായകൻ കെ .എൽ രാഹുൽ തന്നെ ഓപ്പണർ  അഗർവാളിനെ  പുറത്തിരുത്തിയതിനുള്ള കാരണം തുറന്ന് പറയുകയാണ് .

പരിക്കിനെത്തുടര്‍ന്നാണ്  പഞ്ചാബ്  മാനേജ്‌മന്റ്  മായങ്കിന് വിശ്രമം അനുവദിച്ചതെന്നാണ് നായകന്റെ വിശദീകരണം. “മൂന്ന് നിർണ്ണായക  മാറ്റങ്ങളുമായിട്ടാണ്  ഞങ്ങള്‍  കളിക്കാൻ ഇറങ്ങിയത് .ഹെന്റിക്വസും അര്‍ഷദീപും പുറത്തായപ്പോള്‍ മെറീഡത്തും പ്രഭ്‌സിംറാനും ഹര്‍പ്രീതും ടീമിലെത്തി. മായങ്കിന് ചെറിയ പരിക്കുണ്ട് .അതാണ് അവനെ പ്ലെയിങ് ഇലവനിൽ നിന്നും മാറ്റുവാൻ കാരണം ” രാഹുൽ അഭിപ്രായം വിശദമാക്കി .

See also  കൊൽക്കത്തയുടെ പരാജയം, ബോൾ നിർമാതാക്കൾക്കെതിരെ ഗംഭീർ രംഗത്ത്.

അതേസമയം ബാംഗ്ലൂർ എതിരായ വിജയത്തിൽ  നായകൻ രാഹുൽ  ക്രെഡിറ്റ് മുഴുവൻ നൽകുന്നത് ബൗളേഴ്‌സിനാണ് .”യുവതാരങ്ങളുടെ ഒരു  വലിയ കൂട്ടമാണ് പഞ്ചാബിന്റേത്. ക്രിസ് ഗെയ്ൽ  ഒഴികെ ബാക്കിയുള്ള ഭൂരിഭാഗം  യുവതാരങ്ങളാണ് . ടീമിന്  സ്ഥിരതയില്ലായ്മ ഒരു പ്രശ്നമാണ് പക്ഷേ അത്  മറികടക്കാനാവും എന്ന വിശ്വാസമുണ്ട് . തെറ്റുകളില്‍ നിന്ന് പഠിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.  സീസണിൽ ഞങ്ങൾ ക്രിസ് ഗെയ്‌ലില്‍ നിന്ന് ഒരു സെഞ്ച്വറി പ്രതീക്ഷിക്കുന്നുണ്ട്. പഞ്ചാബിന് ആറോ ഏഴ് ബോളിങ് ഓപ്ഷന്‍ ഉണ്ട്. അത് നായകന്റെ ജോലി കൂടുതല്‍ എളുപ്പമാക്കും. എല്ലാ അംഗീകാരവും ബൗളര്‍മാര്‍ക്കാണ് .അവർ മിക്ക മത്സരങ്ങളിലും മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്  ” രാഹുൽ പറഞ്ഞുനിർത്തി .

Scroll to Top