ന്യൂസിലന്‍റിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 25ാം തീയതി കാണ്‍പൂരില്‍ ആരംഭിക്കും. സ്ഥിരം നായകനായ വീരാട് കോഹ്ലിക്ക് പകരം ആദ്യ മത്സരത്തില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റനായി ചേത്വേശര്‍ പൂജാരെയെയാണ് നിയമിച്ചട്ടുള്ളത്. ഇപ്പോഴിതാ ആദ്യ മത്സരത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുകയാണ് പൂജാര.
ആദ്യ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലു കളിക്കുമെന്ന് പൂജാര ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ഏത് സ്ഥാനത്ത് താരം കളിക്കുമെന്ന് വ്യക്തമാക്കിയില്ലാ. ” കരിയറിലെ ഈ ഘട്ടത്തില്‍ ഗില്ലിന്‍റെ ഭാവിയെക്കുറിച്ച് പറയാന്‍ കഴിയില്ലാ. കഴിവുള്ള താരമാണ് ഗില്‍. അവനെക്കുറിച്ച് കൂടുതല്‍ ആകുലപെടേണ്ടതില്ലാ. ” പൂജാര പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി അവന്‍ മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നും എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ പരിക്കിനെ തുടര്‍ന്ന് നഷ്ടമായത് നീര്‍ഭാഗ്യാമയെന്നും പൂജാര കൂട്ടിചേര്‍ത്തു.
ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ച് സംസാരിക്കാന്‍ രാഹുല്‍ ഭായി ഉണ്ടെന്ന് പൂജാര പറഞ്ഞു. ”അദ്ദേഹത്തിന് മികച്ച രീതിയില്‍ ഗില്ലിനെ നയിക്കാനാവും. ഗില്ലിന്റെ സ്വതസിദ്ധമായ ഗെയിം അവന്‍ കളിക്കും. അവന്റെ ബാറ്റിംഗ് പൊസിഷന്‍ ഏതായിരിക്കുമെന്ന് പറയാന്‍ എനിക്കാവില്ല. അവന്‍ നന്നായി തയ്യാറെടുത്തിട്ടുണ്ട്. പരമ്പരയില്‍ അവന്‍ നന്നായി കളിക്കുമെന്ന് എനിക്ക് ഉറപ്പാണ്”
കെല്‍ രാഹുലിനു പരിക്കേറ്റതോടെ ശുഭ്മാന്‍ ഗില്‍ ഓപ്പണര്‍ റോളില്‍ എത്താനാണ് സാധ്യത. ഇന്ത്യന്‍ ജേഴ്സിയില്‍ ഇതുവരെ 8 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. 32 ശരാശരിയില്‍ 414 റണ്‍സ് നേടിയട്ടുണ്ട്.