പൂജാരക്ക് ഈ ഐപിഎല്ലിൽ അവസരം ലഭിക്കുമോ :നിർണായക വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

ഇത്തവണത്തെ ഐപിഎല്ലിൽ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നതാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയുടെ അരങ്ങേറ്റത്തിനായി .ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ പ്രീമിയർ ലീഗിൽ കളിക്കുവാൻ വീണ്ടും വരുന്നത് .അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റിനെ സ്വന്തമാക്കിയത്. 2014ലാണ് താരം അവസാനമായി ഐപിഎല്‍ കളിച്ചത്. പിന്നീടുള്ള സീസണുകളില്‍ താരത്തെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായിരുന്നില്ല.

എന്നാൽ ടെസ്റ്റ് ബാറ്സ്മാനെന്ന നിലയിൽ ഇന്ത്യൻ ടീമിലെ കരുത്തനായ പൂജാര ടി:20 ഫോർമാറ്റിൽ എത്രത്തോളം തിളങ്ങുമെന്ന ആശങ്ക ക്രിക്കറ്റ് ആരാധകർക്കുമുണ്ട് .ചെന്നൈ സ്‌ക്വാഡിൽ എത്തിയെങ്കിലും  പൂജാര കളിക്കുമോ എന്നുള്ള കാര്യം ഇപ്പോഴും  സംശയത്തിലാണ് .റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ് ,റോബിൻ ഉത്തപ്പ  എന്നിവര്‍ ചെന്നൈ  ഓപ്പണര്‍മാരായി ടീമിലുണ്ട്.

ഇതേ അഭിപ്രായം തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ “എനിക്ക് തോന്നുന്നില്ല പൂജാര ലീഗിൽ  സിഎസ്‌കെയുടെ പ്ലയിംഗ് ഇലവനില്‍ ഉണ്ടാവില്ലെന്ന്. ചിലപ്പോള്‍ വരുന്ന  ടൂര്‍ണമെന്റിന്റെ അവസാനത്തില്‍  രണ്ടോ മൂന്നോ മത്സരങ്ങള്‍ കളിച്ചേക്കാം. പൂജാര മികച്ച ബാറ്സ്മാനാണ്. ആർക്കും   ഇതിൽ സംശയമൊന്നുമില്ല.  എന്നാൽ ടി20യെ ടെസ്റ്റ്  ക്രിക്കറ്റിൽ നിന്ന് ഏറെ വ്യത്യസ്തമാക്കുന്ന  ഒട്ടനവധി  ഘടകങ്ങളുണ്ട് .ശരീരം പൂര്‍ണമായും ഫിറ്റായിരിക്കണം. ഫീല്‍ഡില്‍ നിന്ന് നേരിടുന്ന വെല്ലുവിളി വ്യത്യസ്തമാണ്. പൂജാരയ്ക്ക് വിനയാകുന്നതും ഇതുതന്നെയാണ് “ഓജ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു .

കൂടാതെ പൂജാര ടീമിലെത്തുന്നത് ഐപിഎല്‍ കളിക്കാന്‍ അവസരം കിട്ടാത്ത പലരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നും പറഞ്ഞ ഓജ 7 വർഷങ്ങൾ അപ്പുറം ചേതേശ്വർ  പൂജാര ഐപിഎല്ലിൽ മികച്ച തിരിച്ചുവരവ് നടത്തട്ടെയെന്നും ആശംസിച്ചു .

Previous articleഐപിൽ കളിക്കുവാൻ സൗത്താഫ്രിക്കൻ താരങ്ങൾ പറന്നു : രൂക്ഷ വിമർശനവുമായി ഷാഹിദ് അഫ്രീദി
Next articleചെന്നൈ ഇത്തവണ കിരീടം നേടില്ലെന്ന് മുൻ താരങ്ങൾ : കാണാം പ്രമുഖ ഐപിൽ പ്രവചനങ്ങൾ