വേദിയും എതിർ ടീമും പ്രശ്നമല്ല : തുറന്ന് പറഞ്ഞ് പൂജാര

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും  പ്രധാനപ്പെട്ട  താരങ്ങളിലൊരാളാണ് ചേതേശ്വർ പൂജാര .ഇന്ത്യൻ ടെസ്റ്റ് ടീമിലെ മൂന്നാം നമ്പറിലെ വിശ്വസ്ത ബാറ്സ്മാനായ പൂജാര  ഏറെ പ്രതീക്ഷകളോടെയാണ് വന്നിരിക്കുന്ന ടെസ്റ്റ് പരമ്പരകളെയും  ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനെയും കാണുന്നത് .ഇന്ത്യൻ പ്ലെയിങ് ഇലവനിൽ പ്രധാനിയായ പൂജാര  തന്റെ പതിവ് ശൈലിയിൽ റൺസ് കണ്ടെത്തും എന്നാണ്  ആരാധകരും ഒപ്പം ഇന്ത്യൻ ടീം മാനേജ്‌മന്റ് കരുതുന്നത്.

അതേസമയം വിദേശ പരമ്പരകളെ കുറിച്ച് വാചാലനാവുകയാണ് പൂജാര .
ഏതൊരു എതിരാളികളെയും ഭയമില്ല എന്ന് പറയുന്ന പൂജാരയുടെ വാക്കുകൾ ക്രിക്കറ്റ് ലോകത്തേറെ ചർച്ചയായി കഴിഞ്ഞു .വരുന്ന ഫൈനൽ മത്സരം നിഷ്പക്ഷ  വേദിയിൽ നടക്കുന്നതിനാൽ ന്യൂസിലന്‍ഡിന് ഒരുതരത്തിലും കളിയിൽ  മുന്‍തൂക്കമൊന്നുമില്ലെന്നാണ് പൂജാര അഭിപ്രായപ്പെടുന്നത് .നൂസിലന്‍ഡിന്റെ ബൗളിംഗ് ലൈനപ്പ് വളരെ മികച്ചത് എന്ന് പറഞ്ഞ പൂജാര ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കരുത്തിനെ കുറിച്ചും വാചാലനായി .

“ഞങ്ങൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഭാഗമായി നേരത്തെ 2020ൽ  അവർക്ക് എതിരെ കളിച്ച  പരമ്പര തോറ്റിരുന്നു . ഉറപ്പായും  ന്യൂസിലന്‍ഡില്‍ കളിച്ചപ്പോള്‍ മികച്ച പ്രകടനം നടത്താന്‍ ഞങ്ങൾക്ക്  സാധിച്ചിരുന്നില്ല എന്നത്  അവരുടെ മനസിലുണ്ടായിരിക്കും. പക്ഷേ  വരുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത് നിക്ഷ്പക്ഷ വേദിയിലാണ്. രണ്ട് ടീമിനും ഹോം അഡ്വാന്റേജില്ല എന്നതാണ് പ്രധാനം .ഒപ്പം ഫൈനലിൽ  കഴിവിനൊത്ത പ്രകടനം  ഏത്  ടീം  പുറത്തെടുക്കുന്നുവോ  അവർ ജയിക്കും.
ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം വേദി ഒരു പ്രശ്നമല്ല .ഒപ്പം എപ്രകാരം ഞങ്ങൾ കളിക്കുന്നു എന്നതിലും ഒരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ല” പൂജാര അഭിപ്രായം വിശദമാക്കി .

ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ,  ബൗളിംഗ്  കരുത്തിനെ കുറിച്ചും പൂജാര മനസ്സ് തുറന്നു “മികച്ച പ്രകടനം സ്ഥിരതയോടെ കാഴ്ചവെക്കുവാനുള്ള  വലിയ പരിചയ സമ്പത്തും ഒപ്പം മികച്ച ടീമും ഞങ്ങൾക്ക് കൈവശമുണ്ട് .കൂടാതെ വളരെ മോശം സാഹചര്യത്തിലൂടെയാണ്  നമ്മള്‍ ഏവരും  പോയികൊണ്ടിരിക്കുന്നത്. 100 വര്‍ഷത്തിനിടെ ഒരിക്കല്‍  ലോകത്തിൽ  സംഭവിക്കുന്ന   ഒന്നാണ് ഈ കൊറോണ മഹാമാരി .വരുന്ന ഫൈനലിൽ എല്ലാം വിധ സുരക്ഷയും പാലിച്ചു എല്ലാവരും  കളിക്കുവാൻ ശ്രമിക്കും   “പൂജാര നയം വിശദമാക്കി .