ജൂൺ രണ്ടാം വാരം ആരംഭിക്കുന്ന ഇന്ത്യ : ന്യൂസിലാൻഡ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി വളരെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് .ഇരു ടീമുകളും ഫൈനൽ മത്സരത്തിനായി ഒരുക്കങ്ങൾ എല്ലാം ആരംഭിച്ചു കഴിഞ്ഞു.ദിവസങ്ങൾ മുൻപ് ബിസിസിഐ ഫൈനലിനുള്ള 20 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു . വരുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ശക്തരായ കിവീസ് എതിരെ ഇന്ത്യക്ക് തന്നെയാണ് കിരീടസാധ്യതയെന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ .
“ഫൈനലിൽ ഇന്ത്യൻ വിജയം ഉറപ്പാണ് . ശക്തമായ ഒരു ടീമാണ് ഇന്ത്യയുടേത്. കിവീസ് ടീമിനേക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് ഇന്ത്യൻ സംഘം ജസ്പ്രിത് ബുംമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ ,ഉമേഷ് യാദവ് എന്നിവര്‍ ഉള്‍പ്പെടുന്ന പേസര്‍മാരെ മറികടക്കുക . ഒപ്പം സിറാജ് കൂടി ഇന്ത്യൻ ബൗളിംഗ് നിരക്കൊപ്പം ചേരുമ്പോൾ നമ്മുക്ക് യാതൊരു ആശങ്കയുമില്ല ” പട്ടേൽ അഭിപ്രായം വിശദമാക്കി .
ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പ് എങ്ങനെ കളിക്കുന്നു എന്നതാണ് വളരെ പ്രധാനം എന്ന് പറഞ്ഞ പാർഥിവ് പട്ടേൽ .മുൻപ് ഇംഗ്ലണ്ടില്‍ ഒട്ടേറെ റണ്‍സ് അടിച്ചെടുത്ത ആനുകൂല്യവും ബാറ്സ്മാന്മാർക്ക് ഉള്ളതും ചൂണ്ടിക്കാട്ടി .ഇന്ത്യൻ സ്പിൻ കോംബോ എത്ര ശക്തമാണെന്നും പട്ടേൽ മുന്നറിയിപ്പ് നൽകി .”നേരത്തെ
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ അക്‌സര്‍ പട്ടേലായിരുന്നു പരമ്പരയിലെ താരം. ജഡേജക്ക് പകരമാണ് അക്‌സര്‍ ടീമിലെത്തിയത്. ഇപ്പോള്‍ പരിക്ക് മാറി ജഡേജയും രവിചന്ദ്രൻ അശ്വിനും ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.ടീം ഇന്ത്യ എത്രത്തോളം ശക്തരാണെന്നുള്ളത് ഊഹിക്കാവുന്നതാണ് ” പാര്‍ത്ഥിവ് വാചാലനായി .