കോവിഡ് മഹാമാരി വീണ്ടും ലോകത്തിന് വൻ ഭീഷണിയായി വ്യാപ്പിക്കുകയാണ് .
ഇന്ത്യയടക്കം പല രാജ്യങ്ങളുമിപ്പോൾ കോവിഡ് രണ്ടാം തരംഗത്തിൽ ഏറെ ബുദ്ധിമുട്ടാണനുഭവിക്കുന്നത് .ഇന്ത്യയെ കൂടാതെ ശ്രീലങ്ക ,പാകിസ്ഥാൻ അടക്കം ഏഷ്യൻ രാജ്യങ്ങളും കോവിഡ് വ്യാപന ഭീതി നേരിടുന്നുണ്ട് .ഇപ്പോൾ ഇന്ത്യയിൽ പുരോഗമിക്കുന്ന ഐപ്പിൽ മത്സരങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം യഥാവിധി നടക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം .
അതേസമയം ശ്രീലങ്കന്‍ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാൻ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ചാരിറ്റി ടി20 മത്സരം ഉപേക്ഷിക്കുവാൻ തീരുമാനിച്ചു . ഇന്ന് പല്ലെക്കെലെ സ്റ്റേഡിയത്തില്‍ വൈകിട്ട് മത്സരം നടക്കുവാനിരിക്കെയാണ് അവിചാരിത തീരുമാനം ലങ്കൻ ബോർഡ് കൈകൊണ്ടത് .ഇന്നത്തെ മത്സരത്തിന്റെ ഭാഗമാകേണ്ടിയിരുന്ന ഉപുൽ തരംഗക്ക് കോവിഡ് സ്ഥിതീകരിച്ചതാണിപ്പോൾ ചാരിറ്റി മാച്ചിന് തിരിച്ചടിയായത് .മുൻ ലങ്കൻ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുന്ന ശ്രീലങ്കന്‍ ഗ്രേറ്റ്സ് ഇലവനും യുവതാരങ്ങളുടെ ടീമായ ടീം ശ്രീലങ്കയും തമ്മിലാണ് പോരാട്ടം .
മുൻപ് 1996 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പുയര്‍ത്തിയ ടീമംഗങ്ങള്‍ അടങ്ങുന്നതാണ് ശ്രീലങ്ക ഗ്രേറ്റ്സ് ഇലവന്‍. എന്നാൽ ഇപ്പോഴത്തെ ദേശിയ ടീമിലെ ചില താരങ്ങളും മറ്റ് ചില യുവ താരങ്ങളും ഉൾപ്പെടുന്നതാണ് ടീം ശ്രീലങ്ക.
ഇന്നത്തെ മത്സരം കാണികളില്ലാതെ സംഘടിപ്പിക്കുവാനാണ് ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം .ലങ്കയിലും മറ്റ് രാജ്യങ്ങളിലും ഇന്നത്തെ മത്സരം തത്സമയം കാണാനാകും. മത്സരത്തിന്‍റെ സംപ്രേഷണത്തിലൂടെ ലഭിക്കുന്ന തുക പൂർണ്ണമായും കോവിഡ് പ്രതിരോധ ചിലവുകൾക്കായി മാറ്റിവെക്കുവാനാണ് ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം .കോവിഡ് ബാധ മത്സരത്തിന്റെ ഭാഗമാകേണ്ടിയിരുന്ന താരത്തിന് കൂടി പിടിപെട്ടതോടെ കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കാതെ ബോർഡ് മത്സരം ഉപേക്ഷിക്കുവാൻ തീരുമാനിച്ചു .