വെസ്റ്റ് ഇന്‍ഡീസ് താരം ഒബെദ് മക്കോയിയെ അടിസ്ഥാന വിലയായ 75 ലക്ഷത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ അവസാന ഓവറില്‍ റണ്‍സ് പ്രതിരോധിച്ച് വിജയത്തില്‍ എത്തിക്കുകയാണ് ഈ വിന്‍ഡീസ് പേസ് ബോളര്‍.
അവസാന ഓവറില്‍ 11 റണ്‍ വേണമെന്നിരിക്കെ സഞ്ചു സാംസണ്‍ പന്തേല്‍പ്പിച്ചത് അരങ്ങേറ്റ താരം മക്കോയിക്ക്. നേരിടേണ്ടത് മികച്ച ടച്ചില്‍ ബാറ്റ് ചെയ്ത ഉമേഷ് യാദവിനെ. ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഷീല്‍ഡണ്‍ ജാക്സനെ പ്രസീദ്ദിന്‍റെ കൈകളില്‍ എത്തിച്ചു.
ആദ്യ ഐപിഎല്‍ വിക്കറ്റ് നേടിയ താരം പുഷ്പ സെലിബ്രേഷനോടെയാണ് വിക്കറ്റ് ആഘോഷിച്ചത്. നാലാം പന്തില്‍ ഉമേഷ് യാദവിന്‍റെ കുറ്റിയെടുത്താണ് വിന്‍ഡീസ് താരം രാജസ്ഥാന് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ 41 റണ്‍ വഴങ്ങിയാണ് താരത്തിന്‍റെ വിക്കറ്റ് നേട്ടം.
നേരത്തെ സീസണിലെ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ജോസ് ബട്ലറും ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും ചേർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് സമ്മാനിച്ചത് അവിസ്മരണീയ വിജയം. ഏഴ് റൺസിനായിരുന്നു രാജസ്ഥാന്റെ ജയം. രാജസ്ഥാൻ ഉയർത്തിയ 218 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 19.4 ഓവറിൽ 210 റൺസിന് എല്ലാവരും പുറത്തായി