❛ഐപിഎല്‍❜ അല്ലാ ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നത് മറ്റൊരു കാര്യം

ഇംഗ്ലണ്ടിനെതിരെയുള്ള അണ്ടര്‍-19 ലോകകപ്പ് ഫൈനല്‍ മത്സരത്തിനു മുന്‍പായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി താരങ്ങളുമായി സംസാരിച്ചിരുന്നു. ആ വാക്കുകള്‍ ഫൈനലില്‍ തങ്ങള്‍ക്ക് സഹായമായി എന്ന് പറയുകയാണ് അണ്ടര്‍-19 ക്യാപ്റ്റന്‍ യാഷ് ദുല്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ അഞ്ചാം ലോകകപ്പ് സ്വന്തമാക്കിയത്. 2008 ല്‍ വീരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ കിരീടം നേടിയത്.

” മറ്റെല്ലാ മത്സരങ്ങളെയുംപോലെ ഫൈനല്‍ കാണണമെന്നും ഫൈനലില്‍ സമ്മദ്ദം ഏറ്റെടുക്കരുത് എന്നാണ് അദ്ദേഹം ഫൈനലിനു മുന്‍പായി ഞങ്ങളോട് പറഞ്ഞത്. വീരാട് കോഹ്ലിയോട് സംസാരിച്ചത് ഞങ്ങള്‍ക്ക് ഗുണം ചെയ്തു. ” വീരാട് ഭയ്യയുടെ പരിചയസമ്പത്ത് ടീമിനു വളരെയേറ പ്രയോജനമായി എന്ന് ക്യാപ്റ്റന്‍ പറഞ്ഞു.

334041

ഐപിഎല്ലിന്‍റെ മെഗാ താരലേലത്തിനു ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോള്‍ തന്നെ അണ്ടര്‍-19 താരങ്ങളെ ഫ്രാഞ്ചൈസികള്‍ നോട്ടമിട്ടട്ടുണ്ട്. എന്നാല്‍ ഐപിഎല്ലും താരലേലവുമല്ലാ കാത്തിരിക്കുന്നത് എന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

334078

” ഞങ്ങളുടെ എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. ആളുകൾ ഐ പി എല്ലിനെ പറ്റിയും താരലേലത്തെ പറ്റിയും പറയുന്നു. എന്നാൽ എല്ലാവർക്കും ആഗ്രഹം ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനാണ്. അതാണ് എല്ലാവരുടെയും സ്വപ്നം. ” യാഷ് ദുൽ കൂട്ടിച്ചേർത്തു.

Previous articleനീയെന്താണ് അവിടേക്ക് അടിക്കാത്തത് ? പൊള്ളാര്‍ഡ് പറഞ്ഞ കാര്യം വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്
Next articleയുവ താരങ്ങൾക്ക് കോഹ്ലിയെ പേടി. രോഹിത് സിമ്പിൾ : മുൻ താരം പറയുന്നു.