ഡൽഹിക്ക്‌ പിന്നാലെ ഓസ്‌ട്രേലിയയിലും സ്റ്റീവ് സ്മിത്തിന് തിരിച്ചടി :ക്യാപ്റ്റന്‍ സ്ഥാനത്ത് നിലവിൽ ഒഴിവുകൾ ഒന്നുമില്ലെന്ന്‌ ഓസ്‌ട്രേലിയൻ കോച്ച്

ഓസ്ട്രേലിയന്‍  ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് തിരിച്ചെത്താനുള്ള ആഗ്രഹം തുറന്നുപറഞ്ഞ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് രൂക്ഷ  മറുപടിയുമായി പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ രംഗത്ത് എത്തി . ഓസ്ട്രേലിയന്‍ സീനിയര്‍ ടീം ഇപ്പോള്‍ മികവുറ്റ നായകന്മാരുടെ കൈകളിലെന്ന് പറഞ്ഞ കോച്ച് ഇനിയിപ്പോൾ  സമീപകാലത്തൊന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് ഒഴിവില്ലെന്നും വ്യക്തമാക്കി.

ഓസീസ് ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ
ലാംഗര്‍ വാക്കുകൾ ഇപ്രകാരമാണ് “ടെസ്റ്റിൽ ഓസ്‌ട്രേലിയയെ നയിക്കുവാൻ ടിം പെയിനുണ്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ആരോൺ ഫിഞ്ചും ക്യാപ്റ്റന്മാരായിട്ടുണ്ട് .ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പും വര്‍ഷാവസാനം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയുമാണ് ഓസീസിന് മുന്നിലുള്ള പ്രധാന ടൂര്‍ണമെന്‍റുകള്‍. ഓസീസ് ടീമിന്‍റെ ഭാവി വളരെ മികച്ചതാണ് .ഭാവിയിലേക്കായി ഒരുപിടി മികവുറ്റ താരങ്ങൾ നമുക്കുണ്ട് .
മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അല്ലാതെ ഓസീസ് ദേശീയ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലവില്‍ ഒഴിവുകളൊന്നുമില്ല ” കോച്ച് നയം വ്യക്തമാക്കി .

അതേസമയം നേരത്തെ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുകയാണെങ്കില്‍ അത് സ്വീകരിക്കാന്‍ താൻ പൂർണ്ണമായി തയ്യാറാണെന്ന്  മുൻ നായകൻ സ്റ്റാർ ബാറ്സ്മാനുമായ സ്റ്റീവ് സ്മിത്ത് പറഞ്ഞിരുന്നു .2014 മുതല്‍ 2018വരെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ  നായകനായിരുന്നു സ്റ്റീവ്  സ്മിത്ത്.  എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ  ഏറെ വിവാദം സൃഷ്ഠിച്ച പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് സ്മിത്തിന്  ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത് . സ്റ്റീവ്
സ്മിത്തിനെ 2 വർഷ കാലയളവിലേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ ടീമിന്റെ നായകൻ ആകുന്നതിൽ നിന്ന് വിലക്കിയിരുന്നു .
കഴിഞ്ഞ സീസണിൽ  ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിനെ സ്റ്റീവ് സ്മിത്ത് നയിച്ചെങ്കിലും ടീം പ്ലേഓഫ്‌  കാണാതെ പുറത്തായിരുന്നു .

എന്നാൽ  ഇത്തവണത്തെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായ  സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്തേക്ക് ഡൽഹി ടീം മാനേജ്‌മന്റ് പരിഗണിച്ചില്ല .
ഡൽഹി ടീം നായകൻ ശ്രേയസ് അയ്യർക്ക് പരിക്കേറ്റതോടെ സ്മിത്ത് ഡൽഹി ക്യാപ്റ്റൻ ആയേക്കുമെന്ന ചില വാർത്തകൾ പുറത്തുവന്നിരുന്നു .

Previous articleഇത്തവണ കപ്പ് പ്രീതി ചേച്ചിയുടെ കൈകളിൽ എത്തിക്കും : പേരിനൊപ്പം ജേഴ്സിയും മാറ്റി പുത്തൻ ലുക്കിൽ പഞ്ചാബ് കിങ്‌സ്
Next articleഐപിൽ സീസണിൽ ഇതാണെന്റെ ലക്ഷ്യം : ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് റോബിന്‍ ഉത്തപ്പയുടെ സ്വപ്നം