ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ടെസറ്റ് പരമ്പര വിജയത്തോടെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ഇന്ത്യ എത്തുന്നത്. ജൂണ്‍ 18 മുതലാണ് ഇന്ത്യയും ന്യൂസിലന്‍റും തമ്മില്‍ പ്രഥമ ടെസറ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മാറ്റൊരുക്കുന്നത്.
ആത്മവിശ്വാസത്തോടെ വരുന്ന ഇന്ത്യ, ന്യൂസിലന്‍റിനെ വിലകുറച്ച് കാണരുതെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ ഗുണ്ടപ്പ വിശ്വനാഥ് മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യക്കു വേണ്ടി 91ടെസ്റ്റും 21 ഏകദിനവും കളിച്ച താരമാണ് ഗുണ്ടപ്പ വിശ്വനാഥ്.
” രണ്ടു ടീമും ന്യൂട്രല്‍ വേദിയിലാണ് കളിക്കുന്നത്. ഇത് മികച്ച ഒരു മത്സരമാകും. ന്യൂസിലന്‍റ് മികച്ച ഒരു ടീമാണ്. ഇന്ത്യക്ക് അവരെ നിസാരമായി കാണാനാകില്ലാ. സാഹചര്യങ്ങള്‍ വിത്യസ്തമാണ്. ” ദേശിയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് മുന്‍ താരം പറഞ്ഞു.
” ഇന്ത്യന്‍ ബോളര്‍മാരും ന്യൂസിലന്‍റ് ബാറ്റസ്മാന്‍മാരും തമ്മിലുള്ള മത്സരമായിരിക്കും ഇത്. ഇന്ത്യയുടെ ബോളിംഗ് ഇപ്പോള്‍ സൂപ്പര്‍ സട്രോങ്ങാണ്. ഷാമി, ബൂംറ, സിറാജ്, ഈഷാന്ത് എന്നിവരെ നോക്കൂ..അവരെല്ലാം മികച്ച ടച്ചിലാണ്. ഓസ്ട്രേലിയയില്‍ സിറാജ് ഭംഗിയായി ജോലി ചെയ്തു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും വീരാട് കോഹ്ലിക്ക് വേണ്ടി അവന്‍ ജോലി ചെയ്യും എന്നാണ് ഞാന്‍ കരുതുന്നത് ” ഗുണ്ടപ്പ വിശ്വനാഥ് പറഞ്ഞു നിര്‍ത്തി.
ലോകകപ്പ് ഫൈനല്‍ പോലെയാണ് പ്രഥമ ടൈസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ കാണുന്നത്. കാലവസ്ഥ പ്രതികൂലമായാല്‍ ഒരു റിസര്‍വ് ദിനവും ഐസിസി ഒരുക്കി വച്ചിട്ടുണ്ട്. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.