ഒരേ പര്യടനത്തിൽ മൂന്ന്‌ ഫോർമാറ്റിലും അരങ്ങേറ്റവുമായി നടരാജൻ : അപൂർവ റെക്കോർഡ് സ്വന്തം പേരിലാക്കി ഇടം കയ്യൻ പേസർ

ഇന്ത്യ : ഓസ്ട്രേലിയ  ടെസ്റ്റ് പരമ്പരയിലെ  അവസാന മത്സരത്തിന് ബ്രിസ്‌ബേൻ ഗ്രൗണ്ടിൽ തുടക്കമായി .പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരം മാത്രം അവശേഷിക്കെ   ഇരു  ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ച്  തുല്യത പാലിക്കുകയാണ് .

എന്നാൽ ഏവരും ആകാംഷയോടെ കാത്തിരുന്നത്  നാലാം  ടെസ്റ്റിനായുള്ള ഇന്ത്യൻ പ്ലെയിങ് ഇലവന് വേണ്ടിയാണ് .
പരിക്കേറ്റ മുന്‍നിര പേസര്‍മാരെല്ലാം വിശ്രമത്തിലായതോടെയാണ്   പുതുമുഖ താരം ടി നടരാജന് ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയത് .ബൗളിംഗ് പരിശീലകന്‍ ഭരത് അരുണാണ്  ടെസ്റ്റ് ക്യാപ്പ്  താരത്തിന് നല്‍കിയത്. ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്ന 300-ാം താരമാണ് നടരാജന്‍. ടെസ്റ്റ് ക്രിക്കറ്റിലേക്ക് നടരാജനെ ഐസിസി  ഒരു പോസ്റ്റിലൂടെ  സ്വാഗതം ചെയ്‌തു. 

അതേസമയം ബ്രിസ്‌ബേൻ ടെസ്റ്റിലെ അരങ്ങേറ്റം നടരാജന് ഒരു അപൂർവ റെക്കോർഡുംസമ്മാനിച്ചു. ഓസീസ് എതിരെ  ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതോടെ പേസര്‍ ടി നടരാജന് ചരിത്രനേട്ടം സ്വന്തം പേരിലാക്കുവാൻ സാധിച്ചു .ഒരേ പര്യടനത്തില്‍  തന്നെ മൂന്ന് ഫോര്‍മാറ്റിലും അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലാണ് നടരാജൻ  ഇടംപിടിച്ചത്. 

നടരാജനെ കൂടാതെ സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറും ബ്രിസ്‌ബേനില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഇന്ത്യയുടെ 301-ാം ക്യാപ്പാണ് സുന്ദറിന് ലഭിച്ചത്. സീനിയര്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനാണ് തൊപ്പി കൈമാറിയത്. നെറ്റ് ബൗളര്‍മാരായാണ് ഇരുവരും ഓസ്‌ട്രേലിയയില്‍ എത്തിയത്. 

ഗാബയിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു .പ്ലേയിംഗ് ഇലവനില്‍ നാല് മാറ്റങ്ങളുമായാണ് ഗാബയില്‍ ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, ജസ്‌പ്രീത് ബുമ്ര, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ കളിക്കുന്നില്ല. നടരാജനും സുന്ദറിനൊപ്ം ഷാര്‍ദുല്‍ താക്കൂറും മായങ്ക് അഗര്‍വാളും അന്തിമ ഇലവനിലെത്തി. അതേസമയം പരിക്കേറ്റ ഓപ്പണര്‍ വില്‍ പുകോവ്‌സ്‌കിക്ക് പകരം മാര്‍ക്കസ് ഹാരിസാണ് ഓസീസ് ഇലവനിലെ ഏക മാറ്റം.