ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് റിഷാബ് പന്ത് .വളരെ അവിചാരിതമായിട്ടാണ് റിഷാബ് പന്ത് ഡൽഹി ക്യാപിറ്റൽസ് ടീം നായകനായത് . ഡൽഹി ടീം സ്ഥിരം ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കിടെ ഗുരുതരമായ പരിക്കേറ്റതോടെ റിഷാബ് പന്തിനെ പകരം നായകനായി ഡൽഹി ടീം മാനേജ്‌മന്റ് തിരഞ്ഞെടുത്തു .അയ്യർ ഈ സീസൺ ഐപിൽ പൂർണ്ണമായി കളിക്കില്ല .ശനിയാഴ്ച്ച എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ തന്നെ ഇതിഹാസ നായകൻ ധോണിയെ എതിരാളിയായി കിട്ടിയതിന്റെ ആകാംഷ റിഷാബ് പന്ത് വ്യക്തമാക്കുന്നുണ്ട് .
സീസണിലെ ആദ്യ മത്സരത്തെ കുറിച്ച് റിഷാബ് പറയുന്നത് ഇപ്രകാരമാണ് “ഐപിഎല്ലില്‍ ഞാൻ ക്യാപ്റ്റനായി അരങ്ങേറുന്ന ആദ്യ മത്സരം തന്നെ മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം എസ് ധോണിക്കെതിരെയാണ്. ധോണിയില്‍ നിന്നാണ് ഞാന്‍ പല കാര്യങ്ങളും എന്റെ കരിയറിൽ പഠിച്ചത്. എന്റെ ക്രിക്കറ്റ് ജീവിതത്തിലെ വലിയൊരു മത്സരമാണിത്. ഒരു താരമെന്ന ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു കഴിഞ്ഞു . ആ മത്സര പരിചയവും ധോണിയില്‍ നിന്ന് ലഭിച്ച അറിവുകളും വരുന്ന ടി:20യിൽ ഉപയോഗിക്കും “.
“ഇപ്പോള്‍ കരിയറിൽ കിട്ടിയ ഈ വലിയ അവസരം പൂര്‍ണമായും എനിക്ക് ഉപയോഗിക്കാന്‍ ശ്രമിക്കണം. ഒരിക്കല്‍പോലും ഐപിഎല്‍ കിരീടം നേടാന്‍ ഡല്‍ഹിക്ക് സാധിച്ചിട്ടില്ല. ഇത്തവണ കിരീടം നേടണമെന്നാണ് ആഗ്രഹം . എന്നെകൊണ്ട് കഴിയുന്ന അത്രയും ഞാന്‍ ശ്രമിക്കും. കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിച്ചിട്ടുണ്ട്. തയ്യാറെടുപ്പുകളും മികച്ചതായിരുന്നു.
ടീമിലെല്ലാവരും 100 ശതമാനം എപ്പോഴും നൽകുവാൻ തയ്യാറാണ് .ശക്തമായ ടീമാണ് ഞങ്ങളുടേത് ” റിഷാബ് പന്ത് പ്രതീക്ഷകൾ പങ്കുവെച്ചു .