ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷാമി.

Mohammed Shami

ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി. സെഞ്ചൂറിയനില്‍ നടന്ന ദക്ഷിണാഫ്രിക്കകെതിരെയുള്ള ടെസ്റ്റില്‍ 5 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയാണ് 31 കാരനായ താരം 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ബോളുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമാണ് മുഹമ്മദ് ഷാമി. 9896 ബോളിലാണ് ഷാമിയുടെ ഈ നാഴികകല്ല് പിറന്നത്. തൊട്ടു പിന്നില്‍ 10248 ബോളില്‍ ഈ നേട്ടം സ്വന്തമാക്കിയ അശ്വിനാണ്.

Fewest balls to 200 Test wickets for India

  • 9896 Mohammed Shami
  • 10248 R Ashwin
  • 11066 Kapil Dev
  • 11989 Ravindra Jadeja
Shami and KL Rahul

55ാം ടെസ്റ്റിലാണ് ഷാമിയുടെ 200ാം വിക്കറ്റ് നേട്ടം. 50 ടെസ്റ്റില്‍ നിന്നും ഈ നേട്ടത്തില്‍ എത്തിയ കപില്‍ ദേവാണ് ഏറ്റവും വേഗമേറിയ ഇന്ത്യന്‍ പേസര്‍. തൊട്ടു പിന്നില്‍ 54 ടെസ്റ്റില്‍ 200 വിക്കറ്റ് നേടിയ ജവഗല്‍ ശ്രീനാഥാണ്. ഏയ്ഡന്‍ മാക്രം, പീറ്റേഴ്സണ്‍, ബാവുമ, മള്‍ഡര്‍, റബാഡ എന്നിവരുടെ വിക്കറ്റാണ് ഷാമി വീഴ്ത്തിയത്. 44 റണ്‍സ് വഴങ്ങിയാണ് ഷാമിയുടെ 5 വിക്കറ്റ് നേട്ടം.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

Tests to 200 wickets among Indian pacers

  • 50 Kapil Dev
  • 54 Javagal Srinath
  • 55 Mohammed Shami
  • 63 Zaheer Khan/Ishant Sharma

2013 ലാണ് മുഹമ്മദ് ഷാമി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. 2018 ല്‍ ഇന്ത്യയുടെ പ്രധാന താരമായി മാറി. ഇന്ത്യ നേടിയ വിദേശ പരമ്പരകളില്‍ ഷാമിയുടെ പങ്ക് വളരെ വലുതാണ്.

Scroll to Top