ഇന്ത്യൻ ക്രിക്കറ്റ് ടീം ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റ് ലോകത്തേറെ ആരാധകരുള്ള ഒരു താരമാണ്.ഇന്ത്യൻ ടീമിന് ടി:20 ,ഏകദിന ലോകകപ്പുകൾ നേടിക്കൊടുത്ത ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ നായകനാണിപ്പോഴും. ഇത്തവണ ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ചവെച്ച ചെന്നൈ ടീം സീസണിൽ കളിച്ച ഏഴിൽ 5 മത്സരങ്ങളും ജയിച്ചു പോയിന്റ് ടേബിളിൽ തലപ്പത്തായിരുന്നു .
എന്നാൽ അവിചാരിതമായി ഐപിൽ നിർത്തിയത് ചെന്നൈ ആരാധകരുടെ കിരീട സ്വപ്ങ്ങളും തല്ലിക്കെടുത്തി .
ചെന്നൈ ടീമിലെ വിദേശ താരങ്ങൾ എല്ലാം ഐപിൽ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ എല്ലാം മാറ്റിവെക്കുവാൻ ബിസിസിഐ തീരുമാനിച്ചതോടെ നാട്ടിലേക്ക് മടങ്ങി തുടങ്ങി . ഐപിഎല്ലിനിടെ ചെന്നൈ ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്ന ലക്ഷിപതി ബാലാജിക്കും പിന്നാലെ ടീം സിഇഒ കാശി വിശ്വനാഥനും ടീം ബസിലെ ജീവനക്കാരനും വൈകാതെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശേഷം നടത്തിയ പരിശോധനയിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ മൈക്ക് ഹസിക്കും കൊറോണ 19 രോഗം സ്ഥിരീകരിച്ചു .
മൈക് ഹസിയെയും ബാലാജിയെയും ഡൽഹിയിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്‌സ് എയർ ആംബുലൻസിൽ
ചെന്നൈയിലേക്ക് എത്തിച്ചിരുന്നു . ഇരുവർക്കും എല്ലാവിധ ചികിത്സയും ഒരുക്കുമെന്നാണ് ടീം മാനേജ്‌മന്റ് അറിയിക്കുന്നത് .ടീമിലെ വിദേശ താരങ്ങൾ എല്ലാം നാട്ടിലേക്ക് മടങ്ങി തുടങ്ങി എങ്കിലും വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും എല്ലാം അവരുടെ നാട്ടിൽ സുരക്ഷിതരായി മടങ്ങിയെന്ന് ആദ്യം ഉറപ്പുവരുത്തണമെന്ന് ടീം മാനേജ്മെന്റിനോട് നായകൻ ധോണി ആവശ്യപ്പെട്ടതായി ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .ടീമിലെ അംഗങ്ങളെല്ലാം സുരക്ഷിതരായി മടങ്ങിയശേഷം ഏറ്റവും ഒടുവിൽ മാത്രമെ താൻ റാഞ്ചിയിലേക്ക് തിരിക്കൂ എന്നാണ് ധോണിയുടെ നിലപാട് .
ക്രിക്കറ്റ് ലോകവും ആരാധകരും ഏറെ ആവേശത്തോടെയാണ് ധോണിയുടെ പ്രഖ്യാപനത്തെ വരവേറ്റത് .യഥാർഥ ടീം ലീഡർ എങ്ങനെയാവണം എന്നാണ് സോഷ്യൽ മീഡിയയിൽ പലരുടെയും അതിപ്രായം .