വയസ്സ് 40 എങ്കിലും ഓട്ടത്തിനു ഒരു കുറവുമില്ലാ. മത്സര ശ്രദ്ധയോടെ നിന്ന് റണ്ണൗട്ടുമായി മഹേന്ദ്ര സിങ്ങ് ധോണി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് പഞ്ചാബ് കിംഗ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ രണ്ടോവറില്‍ തന്നെ രണ്ട് വിക്കറ്റുകളാണ് പഞ്ചാബിന്‍റെ വീണത്. മായങ്ക് അഗര്‍വാളിനെ (4) മുകേഷ് ചൗധരി പുറത്താക്കിയപ്പോള്‍ ശ്രീലങ്കന്‍ താരം ബനുക രാജപക്സെ റണ്ണൗട്ടിന്‍റെ രൂപത്തിലാണ് പുറത്തായത്.

മുന്‍ നായകന്‍ മഹേന്ദ്ര സിങ്ങ് ധോണിയുടെ മത്സര ശ്രദ്ധയും ജോര്‍ദ്ദാന്‍റെ തകര്‍പ്പന്‍ ത്രോയുമാണ് വിക്കറ്റില്‍ കലാശിച്ചത്. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ബനുക രാജപക്സെ സിംഗിള്‍ എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശിഖാര്‍ ധവാന്‍ തയ്യാറായില്ലാ. അതിനിടെ ബനുക രാജപക്സെ പകുതി ദൂരം പിന്നിട്ടിരുന്നു.

e42a8b6d 8b3a 477f 8ca3 1008bfe246a9

ക്രിസ് ജോര്‍ദ്ദാന്‍ സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ ഡയറക്ട് ഹിറ്റ് നഷ്ടമായി. പക്ഷേ അതിനിടെ കവറായി ധോണി സ്റ്റംപിനു നേരെ വരുന്നുണ്ടായിരുന്നു. ലക്ഷ്യം തെറ്റി എത്തിയ പന്ത് പിടിച്ച് ഡൈവ് ചെയ്ത് റണ്ണൗട്ടാക്കുകയായിരുന്നു.

തേര്‍ഡ് അംപയറുടെ തീരുമാനം കാത്ത് നില്‍കാതെ രാജപക്സെ മടങ്ങി. ധോണിയുടെ ചിരിയില്‍ എല്ലാം ഉണ്ടായിരുന്നു.

PBKS playing XI:

Mayank Agarwal(capt),Shikhar Dhawan, Bhanuka Rajapaksa, Liam Livingstone, M Shahrukh Khan, Jitesh Sharma, Odean Smith, Arshdeep Singh, Kagiso Rabada, Rahul Chahar, Vaibhav Arora

CSK playing XI:

Ruturaj Gaikwad, Robin Uthappa, Moeen Ali, Ambati Rayudu, Ravindra Jadeja(capt), MS Dhoni(wk), Shivam Dube, Dwayne Bravo, Chris Jordan, Dwaine Pretorius, Mukesh Choudhary.

Previous articleഞങ്ങൾക്ക് ഇതുവരെ സ്വന്തമായി ഒരു വീട് ഇല്ല. എന്‍റെ ഐപിഎൽ സാലറിയുമായി ഞാൻ ഒരു വീട് വാങ്ങും
Next articleചോര്‍ന്ന കൈകൊണ്ട് ക്യാച്ച് ചേര്‍ത്തു പിടിച്ച് അമ്പാട്ടി റായുഡു.