വീണ്ടും 5 വിക്കറ്റ് പ്രകടനം :മൊട്ടേറയിൽ പിങ്ക് പന്തിലും സ്റ്റാറായി അക്ഷർ പട്ടേൽ

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ്  ടെസ്റ്റിന്റെ ആദ്യ ദിനം  രണ്ടാം  സെക്ഷനില്‍ തന്നെ ഇംഗ്ലണ്ട് ടീം ബാറ്റിങ്ങിൽ  തകര്‍ന്നുവീണു. മൊട്ടേറയില്‍ പകല്‍- രാത്രി ടെസ്റ്റിനൊരുക്കിയ പിച്ച് സ്പിന്നര്‍മാരെ ഏറെ പിന്തുണച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 112 റൺസിൽ  അവസാനിച്ചു. കേവലം 48.4 ഓവറുകള്‍ മാത്രാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരക്ക് ഇന്ത്യൻ ബൗളിങ്ങിന് മുൻപിൽ പിടിച്ചുനിൽക്കുവാനായത് .6 വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിനെ  ആദ്യ ദിനം എറിഞ്ഞിട്ടത് .
തന്റെ ഹോം ഗ്രൗണ്ടിൽ ഒരുപിടി റെക്കോർഡുകളും അക്ഷർ സ്വന്തം പേരിലാക്കി .

ഇത്തവണ  ഇംഗ്ലണ്ട് ഇന്നിങ്സിലെ ഏഴാം ഓവറില്‍ തന്നെ  നായകൻ വിരാട് കോഹ്ലി അക്ഷറിനെ പന്തെറിയുവാൻ  അവസരം  നൽകി .കോഹ്‌ലിയുടെ സർപ്രൈസ് നീക്കം  ഫലം കാണുതാണ് പിന്നീട് കണ്ടത് . ആദ്യ പന്തില്‍ തന്നെ അക്ഷർ  വിക്കറ്റ് വീഴ്ത്തി .മൂന്നാം ടെസ്റ്റിൽ പ്ലെയിങ് ഇലവനിൽ ഇടം നേടിയ  ജോണി ബെയര്‍‌സ്റ്റോയെ (0) താരം വിക്കറ്റിന് മുന്നില്‍ കുടക്കി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഓപ്പണർ  ക്രൗളിയായിരുന്നു  അക്ഷറിന്റെ അടുത്ത ഇര .ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ അർദ്ധ സെഞ്ച്വറി അടിച്ച് മികവോടെ സ്കോറിങ്ങിന് വേഗത കൂട്ടിയ താരത്തെ   അക്ഷർ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ബെന്‍ സ്റ്റോക്‌സിനും (6) എല്‍ബിഡബ്ല്യൂ കുരുങ്ങി പുറത്തായി . ജോഫ്ര ആര്‍ച്ചര്‍ (11) ബൗള്‍ഡായപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (3) സ്വീപ് ശ്രമിക്കുമ്പോള്‍ ഫൈന്‍ ലെഗില്‍ ബുമ്രയ്ക്ക് ക്യാച്ച നല്‍കി മടങ്ങി. ബെന്‍ ഫോക്‌സാവട്ടെ (12) വിക്കറ്റ് തെറിച്ച് ഡ്രസിങ് റൂമിലേക്ക്‌  അവസാന ബാറ്സ്മാനായി  തിരിച്ചെത്തി. 

തന്റെ കരിയറിലെ രണ്ടാം  ടെസ്റ്റ് മാത്രം കളിക്കുന്ന അക്ഷർ പട്ടേൽ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും 5 വിക്കറ്റ് നേടി .നേരത്തെ ഒരാഴ്ച മുൻപ്‌ മാത്രം  അവസാനിച്ച ചെപ്പോക്ക് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും 5 വിക്കറ്റ് വീഴ്ത്തിയിരുന്നു .2000ന്  ശേഷം ആദ്യ 3 ടെസ്റ്റ് ഇന്നിങ്സിൽ  രണ്ട് തവണ 5 വിക്കറ്റ് പ്രകടനം കാഴ്ചവെക്കുന്ന അഞ്ചാം ക്രിക്കറ്റ് താരമാണ് അക്ഷർ പട്ടേൽ .
Fidel Edwards ,James Pattinson,Mehidy Hasan Miraz ,Richard Johnson
എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ

കരിയറിലെ  ആദ്യ 3 ടെസ്റ്റ് ഇന്നിങ്‌സിനുള്ളിൽ 2 തവണ 5 വിക്കറ്റ് നേടുന്ന മൂന്നാം ഇന്ത്യൻ ബൗളറാണ് അക്ഷർ .ലക്ഷ്മൺ ശിവരാമ കൃഷ്ണൻ,
നരേന്ദ്ര ഹിർവാനി എന്നിവർ മുൻപ് ഇന്ത്യക്കായി ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയവരാണ് . പരിക്കേറ്റ ജഡേജക്ക് പകരം  ടെസ്റ്റ് സ്‌ക്വാഡിൽ എത്തിയ അക്ഷറിന്റെ ബൗളിങ്ങിനെ വാനോളം പ്രശംസിക്കുകയാണ് ഇന്ത്യൻ ആരാധകരിപ്പോൾ .

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(നായകന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട് ടീം: ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രൗലി, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഒല്ലീ പോപ്, ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.

Previous articleവിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും കേരളത്തിന്റെ വിജയത്തേരോട്ടം : 7 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം
Next articleമൊട്ടേറയിൽ ആദ്യ ദിനം ഇന്ത്യൻ സർവാധിപത്യം :അക്ഷറിനും അശ്വിനും മുൻപിൽ വീണ്ടും തകർന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് നിര