ആഷസ് പരമ്പരയിലെ രണ്ടാം മത്സരം പകല്‍ – രാത്രി മത്സരമാണ് ഒരുക്കിയിരിക്കുന്നത്. അഡലെയ്ഡില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ റെക്കോഡ് ഇട്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. പിങ്ക് ബോള്‍ ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ തികച്ച ആദ്യ ബോളറായി മാറിയിരിക്കുകയാണ് ഈ ഓസ്ട്രേലിയന്‍ താരം. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സില്‍ നാലാം വിക്കറ്റ് വീഴ്ത്തിയാണ് മിച്ചല്‍ സ്റാര്‍ക്ക് റെക്കോഡിനവകാശിയായത്.
റോറി ബേണ്‍സ്, ഡേവിഡ് മലാന്, ജോസ് ബട്ട്ലര്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതാദ്യമായാണ് ഒരു താരം ഡേ-നൈറ്റ് ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ വീഴ്ത്തുന്നത്. തന്റെ 9ാം ഡേ-നൈറ്റ് ടെസ്റ്റിലാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 50 വിക്കറ്റ് നേട്ടം.
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് 50 വിക്കറ്റ് തികച്ചത്. 7 ടെസ്റ്റില്‍ നിന്നായി 32 വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് രണ്ടാമത്. 32 വിക്കറ്റുമായി നഥന്‍ ലയണും, 26 വിക്കറ്റുമായി പാറ്റ് കമ്മിന്‍സുമാണ് ഇവരുടെ പുറകില്‍. ലിസ്റ്റിലെ ആദ്യ നാലു താരങ്ങളും ഓസ്ട്രേലിയന്‍ താരങ്ങളാണ് എന്നതാണ് ശ്രദ്ധേയം.