ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യ കപ്പ് പോരാട്ടത്തില്‍ 5 വിക്കറ്റിനു വിജയിച്ചപ്പോള്‍ രവീന്ദ്ര ജഡേജ – ഹാര്‍ദ്ദിക്ക് പാണ്ട്യ കൂട്ടുകെട്ട് നിര്‍ണായകമായിരുന്നു. നാലാം നമ്പറില്‍ പ്രൊമോട്ട് ചെയ്ത് എത്തിയ രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക്ക് പാണ്ട്യയുമായി അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. അഞ്ചാം വിക്കറ്റിലെ 52 റണ്‍സ് കൂട്ടുകെട്ടിനു ശേഷം അവസാന ഓവറിലാണ് ജഡേജ പുറത്തായത്.
29 പന്തില്‍ 2 ഫോറും 2 സിക്സുമായി 35 റണ്‍സാണ് രവീന്ദ്ര ജഡേജ അടിച്ചെടുത്തത്. മത്സരത്തിനു ശേഷം രസകരമായ സംഭവവും അരങ്ങേറി. ജഡേജയെ അഭിമുഖം ചെയ്യാന്‍ എത്തിയത് കമന്‍റേറ്റര്‍ സഞ്ജയ് മഞ്ജരേക്കറായിരുന്നു. ഇരുവരും തമ്മില്‍ നേരത്തെ ട്വിറ്ററില്‍ വാക്പോര് നടത്തിയിരുന്നു.
മുൻ ക്രിക്കറ്റ് താരം കൂടിയായ സഞ്ജയ് മഞ്ജരേക്കര്‍ ഇങ്ങനെ ചോദിച്ചു, “നിനക്ക് എന്നോട് സംസാരിക്കാൻ വിരോധമുണ്ടോ ജഡ്ഡു?” കുഴപ്പം ഇല്ലല്ലോ അല്ലെ, ജഡേജ താരം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, “അതെ, അതെ. സംസാരിക്കാം കുഴപ്പമില്ല !!”
വർഷങ്ങൾക്ക് മുമ്പ്, മഞ്ജരേക്കർ ജഡേജയെ വിമർശിക്കുന്നതിന് ബിറ്റ് ആൻഡ് പീസ് പ്ലെയർ എന്ന് പരാമർശിച്ചിരുന്നു. ഇന്ത്യൻ ഓൾറൗണ്ടർ മഞ്ജരേക്കർക്ക് അതിനുള്ള മറുപടിയും നൽകിയിരുന്നു. നിങ്ങള്‍ കളിച്ചതിന്‍റെ ഇരട്ടി ഞാന്‍ കളിച്ചട്ടുണ്ടെന്നും അതിനാല്‍ ബഹുമാനിക്കാന്‍ പഠിക്കുക എന്നും ജഡേജ ട്വീറ്റ് ചെയ്തിരുന്നു.