സൂര്യകുമാർ യാദവ് ,ഇഷാൻ കിഷൻ ഇവരെയൊക്കെ കാണുന്നില്ലേ :പാകിസ്ഥാൻ ടീം ഇന്ത്യയെ മാതൃകയാക്കൂ – വിമർശനവുമായി ആമീർ

ആധുനിക പാക് ക്രിക്കറ്റിലെ ഏറ്റവും കഴിവുള്ള പേസ് ബൗളർ എന്ന വിശേഷണം കരിയറിന്റെ തുടക്ക കാലത്തിലെ നേടിയ താരമാണ് മുഹമ്മദ് ആമീർ .പാക് ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയുമായുള്ള തർക്കത്തെ തുടർന്ന് താരം അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു .

ഇപ്പോൾ പാക്  ടീം സെലക്ടർമാരെ രൂക്ഷമായി വിമർശിക്കുകയാണ് മുൻ പാക് താരം .അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ യാതൊരു തരത്തിലും  പക്വത ഇല്ലാത്തവരും സാങ്കേതിക തികവില്ലാത്ത താരങ്ങളേയുമാണ് ഇപ്പോൾ പാക് സെലക്ഷൻ കമ്മിറ്റി പാകിസ്ഥാൻ  ടീമിലെത്തിക്കുന്നതെന്നുമാണ് ആമിർ വിമർശനം ഉന്നയിക്കുന്നത് .കഴിവുള്ള യുവതാരങ്ങളെ തിരഞ്ഞെക്കുന്നതിൽ പാക് ബോർഡ്‌ ഇന്ത്യ ,ഇംഗ്ലണ്ട് ,കിവീസ് ടീമുകളെ മാതൃകയാക്കണം  എന്നാണ് ആമിറിന്റെ അഭിപ്രായം .

ആമിറിന്റെ വാക്കുകൾ ഇപ്രകാരമാണ് ” പാക്  ക്രിക്കറ്റ് ബോർഡ്‌ ഇനിയെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ പോലെ യുവതാരങ്ങളെ ടീമിൽ എത്തിക്കണം . ഇന്ത്യ ,ഇംഗ്ലണ്ട് എന്നിവർ താരങ്ങളെ ആഭ്യന്തര ക്രിക്കറ്റിൽ അടക്കം ഒട്ടേറെ അവസരങ്ങൾ നൽകിയാണ് ഇപ്പോൾ അന്താരാഷ്ട്ര മത്സരങ്ങളിൽ അവസരം നൽകുന്നത് .ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ ക്രിക്കറ്റ് കരിയർ തന്നെ പരിശോധിക്കൂ . അവർ ഇന്ത്യൻ ടീമിൽ വന്നപ്പോൾ അവര്‍ക്ക്  ഒരിക്കലും കൂടുതല്‍ കോച്ചിംഗോ മറ്റോ ടീം  കൊടുക്കേണ്ടി വന്നിരുന്നില്ല.അവർ എല്ലാവരും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച രീതിയിൽ പക്വത കൈവരിച്ചവരാണ് .വളരെ വലിയ കാലയളവിൽ ആഭ്യന്തര മത്സരങ്ങൾ അടക്കം കളിച്ചാണവർ ദേശീയ ജേഴ്‌സി അണിയുന്നത്. അതിനാൽ അവർ എപ്പോഴും യാതൊരു ഭയവും ഇല്ലാതെ കളിക്കുന്നു ” ആമിർ വാചാലനായി .

Previous articleകോഹ്ലി :അനുഷ്ക്ക ദമ്പതികളുടെ കോവിഡ് ധനസമാഹരണം വമ്പൻ ഹിറ്റ് : ആരാധകരോട് നന്ദി പറഞ്ഞ് താരങ്ങൾ
Next articleപൊള്ളാർഡ് എങ്ങനെ മുംബൈ ഇന്ത്യൻസില്‍ എത്തി : അതീവ രഹസ്യം പരസ്യമാക്കി ബ്രാവോ