ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പാതിവഴിയിൽ ബിസിസിഐ നിർത്തിവെച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെല്ലാം വളരെ നിരാശയിലാണ്.
ഐപിൽ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ എന്നാകും ബിസിസിഐ പുനാരാരംഭിക്കുക എന്ന ചർച്ചകളും ഇപ്പോൾ സജീവമാണ് .2022 ലെ ഐപിൽ സീസൺ മുതൽ രണ്ട് ടീമുകളെ കൂടി ഐപിഎല്ലിന്റെ ഭാഗമാക്കുവാൻ മുൻപ് ബിസിസിഐ തീരുമാനിച്ചതാണ്.പുതിയ ടീമുകൾക്കായുള്ള ടെണ്ടർ നടപടികൾ ബിസിസിഐ ആസ്ഥാനം അടച്ചത് കൊണ്ട് നിർത്തിവെച്ചിരിക്കുകയാണ് .
അതേസമയം വരാനിരിക്കുന്ന സീസൺ മുതൽ പുതിയതായി വരുന്ന ടീമുകൾ ഏതൊക്കെ നഗരങ്ങളിൽ നിന്നാകും എന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര .രാജ്യത്തിന്റെ കിഴക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള ഫ്രാഞ്ചസി ടീമുകളായിരിക്കണം ഐപിഎല്ലിൽ ഇനി കളിക്കേണ്ടത് എന്നാണ് ആകാശ് ചോപ്ര വാക്കുകൾ .ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസരം കാത്തിരിക്കുന്ന കൂടുതൽ യുവതാരങ്ങൾക്കായിട്ടാവണം ഇനി വരുന്ന പുതിയ രണ്ട് ടീമുകളെന്നും ചോപ്ര വിശദീകരിക്കുന്നു .
എന്നാൽ പുതിയതായി വരുന്ന രണ്ട് ടീമുകളിൽ ഒരെണ്ണം ബിസിസിഐ അധികൃതർ നൽകുന്ന സൂചന പ്രകാരം അഹമ്മദാബാദില്‍ നിന്നാകും എന്നതിൽ ഏകദേശ ധാരണയായിട്ടുണ്ട് .കൂടാതെ രണ്ടാമത്തെ ടീമായി എത്തുവാൻ പ്രമുഖ നഗരങ്ങളായ ഗുവാഹത്തി, ലഖ്‌നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളിൽ നിന്നെല്ലാം ഫ്രാഞ്ചൈസികൾ തയ്യാറാണ് .കേരളം ആസ്ഥാനമാക്കി ഒരു ടീം എത്തുമോ എന്ന ആകാംക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ .
ചോപ്രയുടെ വാക്കുകൾ ഇപ്രകാരമാണ് ” ഇന്ത്യയുടെ തെക്ക്- വടക്ക് ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ ഐപിഎല്ലിൽ ഏറെ ടീമുകളുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകളാണ് വടക്ക് ഡല്‍ഹി കാപിറ്റല്‍സ്, കിംഗ്‌സ പഞ്ചാബ് എന്നീ ടീമുകളുണ്ട്. മൊത്തത്തിലുള്ള അഭിപ്രായത്തിൽ ഇനി പടിഞ്ഞാറന്‍ മേഖലയില്‍ നിന്നാണ് ഒരു ഐപിൽ ടീം വരേണ്ടത് അഹമ്മദാബാദ് കേന്ദ്രമാക്കി ഒരു ടീം വരണമെന്നാണ് ഏവരുടെയും ആഗ്രഹം. നാഗ്പൂര്‍, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ നിന്നും ടീമിനെ ഒരുക്കാം .കൂടാതെ ഇന്ത്യയുടെ തെക്ക് കേന്ദ്രമാക്കി ഒരു ഫ്രാഞ്ചൈസി ടീമും അത്യാവശ്യമാണ് .ഐപിൽ കൂടുതൽ നഗരങ്ങളിലേക്ക് എത്തണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം ” മുൻ ഇന്ത്യൻ താരം വാചാലനായി .