കോഹ്ലിക്ക് കിട്ടിയത് ഏറ്റവും ശക്തമായ ഇന്ത്യൻ ടീം : വാനോളം പ്രശംസിച്ച്‌ സുനിൽ ഗവാസ്‌ക്കർ

ഇംഗ്ലണ്ട് എതിരായ പരമ്പരയിൽ ആധികാരിക വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത് .മൂന്ന് ഫോർമാറ്റിലും ഇന്ത്യ ശക്തരായ ഇംഗ്ലണ്ടിലെ ഇന്ത്യൻ ടീം തോൽപ്പിച്ചപ്പോൾ റാങ്കിങ്ങിലും ഇന്ത്യൻ സംഘം കുതിച്ചു .ടെസ്റ്റ് പരമ്പരയില്‍ 3-1നായിരുന്നു ഇന്ത്യയുടെ  അതുല്യ  വിജയമെങ്കിൽ ടി20 പരമ്പര 3-2നും ഏകദിനം 2-1നും കോലിപ്പട സ്വന്തമാക്കി. തുടര്‍ച്ചയായ  രണ്ടാം ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യ നേടുന്നത്. നേരത്തെ ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ 2-1 പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്.  ഓസീസ് എതിരായ ഐതിഹാസിക ടെസ്റ്റ് പരമ്പര വിജയത്തിനൊപ്പം ഇംഗ്ലണ്ട് ടീമിനെ മറികടന്ന വിരാട്  കൊഹ്‌ലിയെയും സംഘത്തെയും ഇപ്പോൾ  വാനോളം പുകഴ്ത്തുകയാണ്  മുൻ ഇതിഹാസ ഓപ്പണർ സുനിൽ ഗവാസ്‌ക്കർ .

“വിദേശത്തും സ്വദേശത്തും ഏത് ടീമിനെയും തോല്‍പിക്കാനുള്ള കരുത്ത്  ഇന്ത്യയുടെ ഇപ്പോഴത്തെ ടീമിനുണ്ട്. പ്രമുഖ താരങ്ങളില്ലാതെ ശക്തരായ  ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ  സ്വന്തം നാട്ടിലും  വിജയിച്ച് മികവ് തെളിയിച്ചു .ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീം വിരാട് കോലി നയിക്കുന്ന ഇപ്പോഴത്തെ സംഘമാണെന്ന് നിസംശയം നമുക്ക് പറയാം .അത്രമേൽ കരുത്തരാണ് ഈ ടീം .കളിയുടെ എല്ലാ മേഖയിലും കൊഹ്‌ലിപ്പട നമ്പർ വൺ ” ഗവാസ്‌ക്കർ തന്റെ അഭിപ്രായം വിശദമാക്കി .

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതിയ നിയമങ്ങളെ അദ്ദേഹം വിമർശിച്ചു .ഇത്തരം പുതിയ നിയമങ്ങൾ കേവലം ബാറ്റിംഗ് നിരയെ സഹായിക്കും എന്നാണ് ഗവാസ്ക്കറുടെ അഭിപ്രായം .
“ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന രീതിയിലാണ് ഇപ്പോഴത്തെ കളി നിയമങ്ങള്‍ മിക്കതും. ബൗളിങ്ങിലെ ഏതൊരു പേസ് ബൗളറുടെയും  പ്രധാന ആയുധമായ ബൗണ്‍സറിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാടില്ല .അതാണ് എന്റെ അഭിപ്രായം” ഗവാസ്‌ക്കർ വിശദമായി  പറഞ്ഞുനിർത്തി .

Read More  മുംബൈ ബോളര്‍മാര്‍ മത്സരം തിരിച്ചുപിടിച്ചു. ഹൈദരബാദിനു മൂന്നാം തോല്‍വി

ഇത്തവണ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന് കപ്പ് ഉയർത്തുവാൻ കഴിയട്ടെ എന്ന് ആശംസ നേർന്ന ഗവാസ്‌ക്കർ ആരാലും തോൽപ്പിക്കുവാൻ കഴിയാത്ത ടീമാണ് മുംബൈ ഇന്ത്യൻസ് എന്നും ഓർമിപ്പിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here