2019 ലോകകപ്പിലെ ഇന്ത്യയുടെ വജ്രായുധങ്ങളായ കുല്‍ദീപ് യാദവും ചഹലും, ബിസിസിഐ കോണ്ട്രാക്റ്റില് തരംതാഴ്ത്തപ്പെട്ടു. 2019-20 ല്‍ എ ഗ്രേഡ് താരമായിരുന്ന കുല്‍ദീപും, ബി ഗ്രേഡ് താരമായിരുന്ന ചഹലും സി ഗ്രേഡിലേക്ക് തരംതാഴ്ത്തപ്പെട്ടു. അതേ സമയം പരിക്ക് കാരണം ടീമില്‍ ഇല്ലാതിരുന്ന ഭുവനേശ്വര്‍ കുമാര്‍ എ ഗ്രേഡില്‍ നിന്നും ബി ഗ്രേഡിലേക്ക് വീണു.
അതേ സമയം ഹര്‍ദ്ദിക്ക് പാണ്ട്യ ബി യില്‍ നിന്നും ഏ ഗ്രേഡിലേക്കും, ടാക്കൂര്‍ സിയില്‍ നിന്നും ബി ഗ്രേഡിലേക്കും മുന്നേറി. 2020-21 സീസണില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവിസ്മരണീയ പ്രകടനം കാഴ്ച്ചവച്ച ശുഭ്മാന്‍ ഗില്‍, ആക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ബിസിസിഐ കോണ്ട്രാക്റ്റ് ലഭിച്ചു. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ കേദാര്‍ ജാദവ്, മനീഷ് പാണ്ടേ എന്നിവര്‍ക്ക് ബിസിസിഐ കോണ്ട്രാക്റ്റ് നഷ്ടമായി.
ഏറ്റവും ഉയര്‍ന്ന ഗ്രേഡായ A+ ല്‍ 3 താരങ്ങളാണ് ഉള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, പേസര്‍ ജസ്പ്രീത് ബൂംറ എന്നിവര്‍ക്കാണ് ഒരു വര്‍ഷം 7 കോടി രൂപ ലഭിക്കുക. എ ഗ്രേഡിനു 5 കോടി, ബി ഗ്രേഡിനു 3 കോടി, സി ഗ്രേഡ് താരങ്ങള്‍ക്ക് 1 കോടി എന്നിങ്ങിനെയാണ് ഒരു വര്‍ഷത്തെ പ്രതിഫലം ലഭിക്കുന്നത്.
- A+ Virat Kohli, Rohit Sharma, Jasprit Bumrah
- A R Ashwin, Ravindra Jadeja, Cheteshwar Pujara, Ajinkya Rahane, Shikhar Dhawan, KL Rahul, Mohammed Shami, Ishant Sharma, Rishabh Pant, Hardik Pandya
- B Wriddhiman Saha, Umesh Yadav, Bhuvneshwar Kumar, Shardul Thakur, Mayank Agarwal
- C Kuldeep Yadav, Navdeep Saini, Deepak Chahar, Shubman Gill, Hanuma Vihari, Axar Patel, Shreyas Iyer, Washington Sundar, Yuzvendra Chahal, Mohammed Siraj