തീ ബോളായി മുഹമ്മദ് ഷാമി ; സൂപ്പര്‍ റിവ്യൂമായി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് : ഗുജറാത്ത് വേറെ ലെവല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് അരങ്ങേറ്റക്കാരുടെ പോരാട്ടമായിരുന്നു. ഐപിഎല്‍ പതിനഞ്ചാം സീസണിലെ പുതിയ രണ്ട് ടീമുകളായ ലക്നൗ സൂപ്പര്‍ ജയന്‍റസും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലായിരുന്നു പോരാട്ടം. ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ ബൗളിംഗ് തിരഞ്ഞെടുത്തു.

ലക്നൗ സൂപ്പര്‍ ജയന്‍റസിനായി ഓപ്പണ്‍ ചെയ്യാന്‍ എത്തിയത് കെല്‍ രാഹുലും ഡീകോക്കുമാണ്. ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ലക്നൗ ക്യാപ്റ്റന്‍ കെല്‍ രാഹുലിനെ മടക്കി മുഹമ്മദ് ഷാമി ഗുജറാത്തിനു മികച്ച തുടക്കം സമ്മാനിച്ചു.

d3de8555 bd43 4edc a625 6fff7642f4ab

മുഹമ്മദ് ഷാമിയുടെ ഒരു സൂപ്പര്‍ ബോളില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വേഡിനു ക്യാച്ച് നല്‍കിയാണ് പുറത്തായത്. ആദ്യം അംപയര്‍ വിക്കറ്റ് അനുവദിച്ചില്ലെങ്കിലും ഹാര്‍ദ്ദിക്ക് പാണ്ട്യ റിവ്യൂ ചെയ്ത് പുറത്താവുകയായിരുന്നു. ആറ് വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കെല്‍ രാഹുല്‍ പൂജ്യത്തിനു പുറത്താവുന്നത്. അവസാനമായി ഗുജറാത്ത് ലയണ്‍സിനെതിരെയാണ് രാഹുല്‍ റണ്‍സൊന്നും നേടാതെ പുറത്താവുന്നത്.

Lucknow Super Giants (Playing XI): KL Rahul(c), Quinton de Kock(w), Evin Lewis, Manish Pandey, Deepak Hooda, Krunal Pandya, Mohsin Khan, Ayush Badoni, Dushmantha Chameera, Ravi Bishnoi, Avesh Khan

Gujarat Titans (Playing XI): Shubman Gill, Matthew Wade(w), Vijay Shankar, Abhinav Manohar, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Lockie Ferguson, Varun Aaron, Mohammed Shami

Previous articleബുംറയോ…അവനൊക്കെ എന്ത് ചെയ്യാനാണ് ? ബുംറയെ പറ്റി കോഹ്ലിയോട് പറഞ്ഞത് വെളിപ്പെടുത്തി പാര്‍ഥീവ് പട്ടേല്‍
Next articleകപില്‍ ദേവ് ക്യാച്ചുമായി ശുഭ്മാന്‍ ഗില്‍. കണ്ണു ചിമ്മാതെ തകര്‍പ്പന്‍ ക്യാച്ച്