അസ്ഹറുദ്ദീനു ശേഷം ഇതാദ്യം. അപൂര്‍വ്വ നേട്ടവുമായി കെല്‍. രാഹുല്‍

സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ജോഹാനസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് കെല്‍ രാഹുലാണ്. സ്ഥിരം ക്യാപ്റ്റനായ വീരാട് കോഹ്ലി പുറം വേദനയെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തു പോയപ്പോള്‍ ക്യാപ്റ്റനാകാനുള്ള ചുമതല രാഹുലിനു ലഭിക്കുകയായിരുന്നു. നേരത്തെ പരമ്പരയുടെ ആദ്യം രോഹിത് ശര്‍മ്മക്ക് പരിക്കേറ്റപ്പോള്‍ വൈസ് ക്യാപ്റ്റനാകാനുള്ള ചുമതല തേടിയെത്തിയത് ഈ ഇന്ത്യന്‍ ഓപ്പണര്‍ക്കാണ്.

മത്സരത്തില്‍ ഇന്ത്യയെ നയിച്ചതോടെ അപൂര്‍വ്വ നേട്ടത്തിലും കെല്‍ രാഹുല്‍ ഇടം പിടിച്ചു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നയിക്കാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുന്ന രണ്ടാമത്തെ താരമാണ് ലോകേഷ് രാഹുല്‍. മുഹമ്മദ് അസ്ഹറുദ്ദീനാണ് ഈ നേട്ടത്തില്‍ എത്തിയ ആദ്യ താരം.

332631

2020 ല്‍ ന്യൂസിലന്‍റിനെതിരെ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ രോഹിത് ശര്‍മ്മക്ക് പരിക്കേറ്റപ്പോള്‍ ഇന്ത്യയെ കെല്‍ രാഹുലാണ് നയിച്ചത്. പക്ഷേ ഔദ്യോഗികമായി രോഹിത് ശര്‍മ്മയായിരുന്നു ക്യാപ്റ്റന്‍. ടെസ്റ്റ് മത്സരത്തിനു ശേഷം നടക്കുന്ന എകദിന പരമ്പരയില്‍ കെല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ജസ്പ്രീത് ബൂംറയാണ് വൈസ് ക്യാപ്റ്റന്‍.

332632

മത്സരത്തില്‍ ടോസ് നേടിയ കെല്‍ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. 202 റണ്‍സില്‍ ഇന്ത്യ പുറത്തായപ്പോള്‍ 50 റണ്‍ നേടിയ ക്യാപ്റ്റനായിരുന്നു ടോപ്പ് സ്കോറര്‍.