അന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയത് ഓര്‍മ്മയില്ലേ? ഹിന്ദി ട്വീറ്റുമായി കെവിന്‍ പീറ്റേഴ്സണ്‍

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചതിനു പിന്നാലെ ഓര്‍മ്മപ്പെടുത്തലായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 227 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. നാലു വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ആദ്യം ഹോം തോല്‍വിയാണ് സംഭവിച്ചത്. മത്സരം അവസാനിച്ചതിനു പിന്നാലെ ഹിന്ദി ഭാഷയില്‍ ട്വീറ്റുമായി എത്തിയത്.

Kevin Pietersen and Virat Kohli

” ഓസ്ട്രേലിയയില്‍ പോയി തോല്‍പ്പിച്ചതില്‍ അധികം അഹങ്കരിക്കേണ്ട എന്നത് ഞാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോ ? ” കെവിന്‍ പീറ്റേഴ്സണ്‍ ട്വീറ്റ് ചെയ്തു.

ഓസ്ട്രേലിയയില്‍ പോയി പരമ്പര നേടിയ ഇന്ത്യന്‍ ടീമിനെ ആഭിനദിച്ചതിനു ശേഷം ഇന്ത്യന്‍ ടീമിനെ കെവിന്‍ പീറ്റേഴ്സണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ”ഓസ്ട്രേലിയക്കെതിരെ പ്രതിസന്ധികളെ മറികടന്ന് ഇന്ത്യ നേടിയത് ചരിത്ര വിജയം തന്നെയാണ്. അത് ആഘോഷിച്ചോളു. പക്ഷെ നിങ്ങളുടെ യഥാര്‍ത്ഥ പരീക്ഷണം വരുന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ്. സ്വന്തം നാട്ടില്‍ നിങ്ങള്‍ക്ക് ഇംഗ്ലണ്ടിനെ കീഴടക്കണം. അതുകൊണ്ടുതന്നെ അമിതാഘോഷം വേണ്ട, തയാറായി ഇരുന്നോളു എന്നായിരുന്നു ഹിന്ദിയില്‍ പീറ്റേഴ്സന്‍റെ ട്വീറ്റ് ”

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 39 ന് 1 എന്ന നിലയിലാണ് അവസാന ദിവസം ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ വിക്കറ്റ് നഷ്ടമായില്ലെങ്കിലും, ഒരോവറില്‍ ഗില്ലിനെയും, രഹാനയെയും മടക്കി ജയിംസ് ആന്‍ഡേഴ്സണ്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. അതേ സ്പെല്ലില്‍ റിഷഭ് പന്തിനെയും പുറത്താക്കി, വെറ്ററന്‍ താരം ജയിംസ് ആന്‍ഡേഴ്സണ്‍ ഇന്ത്യയുടെ വിജയപ്രതീക്ഷ തല്ലികെടുത്തി.

Read More  തകര്‍പ്പന്‍ ഫീല്‍ഡിങ്ങിനു ശേഷം ബാറ്റിംഗ് അരങ്ങേറ്റം മോശം. ഹനുമ വിഹാരി പൂജ്യത്തില്‍ പുറത്ത്

രണ്ടാം ടെസ്റ്റ് ഫെബ്രുവരി 13 ന് ചെന്നൈയില്‍ തന്നെയാണ് നടക്കുന്നത്. മൂന്നും നാലും ടെസ്റ്റുകള്‍ അഹമ്മദാബാദില്‍ നടക്കും. മൂന്നാം ടെസ്റ്റ് ഡേ-നൈറ്റ് മത്സരമായിരിക്കും.

Kevin Pietersen mocks Indian fans after gigantic loss to England. Tweets in Hindi

LEAVE A REPLY

Please enter your comment!
Please enter your name here