വിവാദമായ റണ്ണൗട്ട് തീരുമാനം ; ഡയമണ്ട് ഡക്കായി കെയിന്‍ വില്യംസണ്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു 67 റണ്‍സിന്‍റെ കൂറ്റന്‍ വിജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദ് 125 റണ്‍സില്‍ എല്ലാവരും പുറത്തായി.

ചേസിങ്ങിനായി അഭിഷേക് ശര്‍മ്മയും കെയിന്‍ വില്യംസണുമാണ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത്. ഇന്നിംഗ്സിന്‍റെ ആദ്യ ബോളില്‍ തന്നെ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനെ നഷ്ടമായി. മാക്സ്വെല്ലിന്‍റെ ബോളില്‍ കവറിലേക്ക് തട്ടിയിട്ട് സിംഗിളിനായി അഭിഷേക് ശര്‍മ്മ വിളിച്ചു

image 89

ക്യാപ്റ്റന്‍ വില്യംസണും ഇതിനോടു പ്രതികരിച്ചു. അതേ സമയം ഓടിയെത്തിയ ഷഹബാസ് അഹമ്മദ് സ്റ്റംപില്‍ എറിഞ്ഞു കൊള്ളിച്ചു. ഏറെ നേരം റിപ്ലേകള്‍ പരിശോധിച്ചാണ് അംപയര്‍ ഔട്ട് വിധിച്ചത്. ബോളൊന്നും നേരിടാതെ ഡയമണ്ട് ഡക്കായാണ് കെയിന്‍ വില്യംസണ്‍ മടങ്ങിയത്.

മത്സരത്തില്‍ ചേസിങ്ങിനിറങ്ങിയ ഹൈദരബാദിനു വേണ്ടി ഒറ്റയാന്‍ പോരാട്ടം നടത്തിയത് രാഹുല്‍ ത്രിപാഠിയാണ്.37 പന്തില്‍ 58 റണ്‍സാണ് താരം നേടിയത്. ബാംഗ്ലൂരിനു വേണ്ടി ഹസരങ്ക 5 വിക്കറ്റ് വീഴ്ത്തി.

Previous article8 ബോളില്‍ 30. തകര്‍പ്പന്‍ ഫിനിഷിങ്ങുമായി ദിനേശ് കാര്‍ത്തിക്.
Next article8 പന്തില്‍ 21 ; മഹേന്ദ്ര ജാല ഫിനിഷിങ്ങുമായി ധോണി