ധോണിക്കെതിരെ തകര്‍പ്പന്‍ റിവ്യൂ ; ആരും അപ്പീല്‍ ചെയ്യാനിട്ടും നിര്‍ബന്ധിച്ച് റിവ്യൂ എടുപ്പിച്ച് ജിതേഷ് ശര്‍മ്മ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ തകര്‍പ്പന്‍ വിജയവുമായി പഞ്ചാബ്. പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് 126 റണ്‍സിനു എല്ലാവരും പുറത്തായി. 54 റണ്‍സിന്‍റെ തോല്‍വി വഴങ്ങി തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.

32 പന്തില്‍ 60 റണ്‍സും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ലിയാം ലിവിങ്ങ്സ്റ്റോണാണ് കളിയിലെ താരം. ഇന്നത്തെ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച പഞ്ചാബ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയും നിര്‍ണായക പ്രകടനം നടത്തി. ബാറ്റിംഗില്‍ 17 പന്തില്‍ 3 സിക്സടക്കം 26 റണ്‍സ് നേടി പഞ്ചാബിനെ മികച്ച നിലയില്‍ എത്തിച്ചിരുന്നു.

വിക്കറ്റിനു പിന്നില്‍ മികച്ച പ്രകടനവും ജിതേഷ് ശര്‍മ്മ നടത്തി. അമ്പാട്ടി റായുഡുവിനെ പിടികൂടാന്‍ വലത്തേക്ക് പറന്നാണ് പഞ്ചാബ് വിക്കറ്റ് കീപ്പര്‍ ക്യാച്ച് പിടിച്ചത്.

മത്സരത്തിന്‍റെ അവസാന നിമിഷം മഹേന്ദ്ര സിങ്ങ് ധോണിയുടെ വിക്കറ്റ് എടുത്തതിനു പ്രധാന കാരണം ജിതേഷ് ശര്‍മ്മയായിരുന്നു. രാഹുല്‍ ചഹറിന്‍റെ വൈഡ് ബോളില്‍ ബാറ്റ് വച്ച ധോണിക്ക് പിഴച്ചു. പക്ഷേ അംപയര്‍ വൈഡ് വിളിച്ചു. പഞ്ചാബ് താരങ്ങള്‍ ആരും ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ലാ. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ നിര്‍ബന്ധിച്ചു റിവ്യൂ എടുപ്പിക്കുകയായിരുന്നു. റിപ്ലേയില്‍ ബാറ്റില്‍ കൊണ്ടെന്ന് വ്യക്തമായതോടെ അംപയര്‍ക്ക് തീരുമാനം മാറ്റേണ്ടി വന്നു.

Previous articleചോര്‍ന്ന കൈകൊണ്ട് ക്യാച്ച് ചേര്‍ത്തു പിടിച്ച് അമ്പാട്ടി റായുഡു.
Next articleവീണ്ടും തോൽക്കാൻ കാരണം അതാണ്‌ ; തുറന്ന് പറഞ്ഞ് ജഡേജ